ഒന്നാം സ്ഥാനം പങ്കിട്ട് ബെല്‍ജിയവും ഫ്രാന്‍സും; 25 വര്‍ഷത്തിനിടെ ഇതാദ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ഒന്നാം സ്ഥാനം പങ്കിട്ട് ബെല്‍ജിയവും ഫ്രാന്‍സും; 25 വര്‍ഷത്തിനിടെ ഇതാദ്യം

മഡ്രിഡ്: ലോകചാമ്പ്യൻമാരായ ഫ്രാൻസും മൂന്നാം സ്ഥാനക്കാരായ ബെൽജിയവും ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പങ്കിട്ടു. വ്യാഴാഴ്ച പുറത്തിറങ്ങിയ റാങ്കിങ്ങിൽ 1729 പോയന്റോടെയാണ് ഇരുവരും സ്ഥാനം പങ്കിട്ടത്. റാങ്കിങ്ങിൽ കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് രണ്ടു ടീമുകൾ ഒന്നാം സ്ഥാനം പങ്കിടുന്നത്. 1663 പോയിന്റുകളോടെ ബ്രസീലാണ് മൂന്നാമത്. 1634 പോയിന്റുകളുമായി ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ നാലാമതുണ്ട്. യുറഗ്വായ്, ഇംഗ്ലണ്ട്, പോർച്ചുഗൽ എന്നിവരാണ് അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിൽ. അർജന്റീന പതിനൊന്നാം സ്ഥാനത്താണ്. ഇന്ത്യ ഒരു സ്ഥാനം പിറകോട്ടടിച്ച് 97- റാങ്കിലെത്തി. Content Highlights: belgium and world cup winners france make fifa ranking


from mathrubhumi.latestnews.rssfeed https://ift.tt/2ptvH7T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages