ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശമലയാളികളോട് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ഗ്ലോബല്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ വിദേശമലയാളികളോട് മുഖ്യമന്ത്രി

വാഷിങ്ടൺ: കേരളത്തിന്റെ പുനർനിർമാണത്തിന് ഗ്ലോബൽ സാലറി ചലഞ്ചിൽ പങ്കെടുക്കാൻ മലയാളികളോട് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മേയോ ക്ലിനിക്കിലെ ചികിത്സയ്ക്കു ശേഷം അമേരിക്കയിൽ പങ്കെടുത്ത ആദ്യ പൊതുപരിപാടിയിൽ വച്ചായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഒരുമാസത്തെ ശമ്പളം നൽകാൻ തയ്യാറുള്ളവർ അത് നൽകണം. കേരളത്തിന്റെ പുനർനിർമാണത്തിന് അമേരിക്കൻ മലയാളികളുടെ സഹായമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ മലയാളികളിൽനിന്ന് 150 കോടിരൂപയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 18 മുതൽ ധനമന്ത്രി തോമസ് ഐസക്ക് ധനസമാഹരണത്തിനായി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനർനിർമാണം വലിയ വെല്ലുവിളിയാണെന്നും നവകേരള നിർമാണത്തിന് ക്രൗഡ് ഫണ്ടിങ് ഉൾപ്പെടെയുള്ള മാർഗങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാനദണ്ഡപ്രകാരമുള്ള തുക പുനർനിർമാണത്തിന് മതിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:Pinarayi vijayan calls for global salary challenge


from mathrubhumi.latestnews.rssfeed https://ift.tt/2QMJpiI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages