മുംബൈ: തുടർച്ചയായ നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മികച്ച നേട്ടം. സെൻസെക്സ് 295 പോയന്റ് ഉയർന്ന് 37416ലും നിഫ്റ്റി 89 പോയന്റ് നേട്ടത്തിൽ 11324ലിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 768 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 260 ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള കാരണങ്ങളും രൂപയുടെ മൂല്യത്തിൽ നേട്ടമുണ്ടായതുമാണ് ഓഹരി സൂചികകളിൽ പ്രതിഫലിച്ചത്. ബാങ്ക്, ഓട്ടോ, മെറ്റൽ, ഫാർമ, എനർജി വിഭാഗം ഓഹരികൾ നേട്ടത്തിലാണ്. മിഡ്ക്യാപ് വിഭാഗത്തിൽ സ്റ്റീൽ ഓഹരികൾ മികച്ച നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, മാരുതി സുസുകി, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2MR05lT
via
IFTTT
No comments:
Post a Comment