ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ വെള്ളിയാഴ്ച സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് അഞ്ചുമുതൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. പാകിസ്താനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് എ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഇന്ത്യ സൂപ്പർ ഫോറിലെത്തിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഹോങ് കോങ്ങിനെതിരേ കഷ്ടപ്പെട്ട് ജയിച്ച ഇന്ത്യ പാകിസ്താനെതിരേ ആധികാരിക ജയം നേടിയാണ് ഗ്രൂപ്പ് ചാമ്പ്യൻമാരായത്. ബി ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് സൂപ്പർ ഫോറിലെത്തിയത്. പരിക്ക്: മൂന്ന് താരങ്ങൾ പുറത്ത് സൂപ്പർ ഫോർ പോരാട്ടങ്ങൾക്കു തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനെ പ്രതിസന്ധിയിലാക്കി പരിക്കേറ്റ മൂന്ന് താരങ്ങൾ ടീമിന് പുറത്തായി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, സ്പിന്നർ അക്ഷർ പട്ടേൽ, പേസ് ബൗളർ ശാർദൂൽ ഠാക്കൂർ എന്നിവർക്കാണ് പരിക്കേറ്റത്. പാകിസ്താനെതിരായ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റു ഗ്രൗണ്ടിൽ വീണ പാണ്ഡ്യയെ സ്ട്രെച്ചറിലാണ് പുറത്തേക്കു കൊണ്ടുപോയത്. അക്ഷറിന്റെ കൈവിരലിനാണ് പരിക്കേറ്റത്. ശാർദൂൽ ഠാക്കൂറിന് അരക്കെട്ടിലുണ്ടായ പരിക്കാണ് വിനയായത്. ഹാർദിക്കിന് പകരം ദീപക് ചാഹറും ഠാക്കൂറിന് പകരം സിദ്ധാർഥ് കൗളും അക്ഷറിന് പകരം രവീന്ദ്ര ജഡേജയും ടീമിൽ സ്ഥാനം പിടിച്ചു. അതേസമയം ഇന്ത്യൻ നായകൻ വിരാട് കോലി ടീമിലില്ലാത്തത് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ തങ്ങൾക്ക് മുൻ തൂക്കം നൽകുമെന്ന് ബംഗ്ലാദേശ് നായകൻ മഷ്റഫി മൊർത്താസ പറഞ്ഞു. എന്നാൽ തമീം ഇഖ്ബാലിന്റെ കുറവ് തങ്ങൾക്ക് തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: asia cup 2018 india face bangladesh today
from mathrubhumi.latestnews.rssfeed https://ift.tt/2MPF9vS
via
IFTTT
No comments:
Post a Comment