രാജാക്കാട്: മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ചിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസ് കൊക്കയിലേക്ക് മറിയാൻ തുടങ്ങവെ മണ്ണുമാന്തിയന്ത്രം രക്ഷകനായി. യന്ത്രത്തിന്റെ ഓപ്പറേറ്റർ അവസരോചിതമായി ഉണർന്ന് പ്രവർത്തിച്ച് ചരിഞ്ഞുകൊണ്ടിരുന്ന ബസിനെ ഒരു മണിക്കൂറോളം പിടിച്ചുനിർത്തി എൺപത് യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. അപകടകരമായി ബസ് ഓടിച്ച ഡ്രൈവർ കാർത്തികേയനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു. തോണ്ടിമലക്ക് സമീപം ദേശീയപാതയിൽനിന്ന് തെന്നിമാറിയ ബസ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പിടിച്ചു നിർത്തിയിരിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ബോഡിനായ്ക്കന്നൂർ-രാജാക്കാട് റൂട്ടിൽ ഓടുന്ന ബസ് ഓട്ടം തുടങ്ങിയതുമുതൽ അപകടകരമായ രീതിയിലാണ് ഓടിച്ചിരുന്നത്. ഭീതിയിലായ യാത്രക്കാർ ബഹളമുണ്ടാക്കിയെങ്കിലും ഡ്രൈവർ ഗൗനിച്ചില്ല. തോണ്ടിമലയ്ക്ക് സമീപം ഇറച്ചിപ്പാറ എത്തിയപ്പോൾ റോഡിൽ ഹൈവേയുടെ ജോലികൾ നടക്കുന്നതിനാൽ വലതുവശം ചേർന്ന്കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് ചരിയാൻ തുടങ്ങി. തോണ്ടിമലക്ക് സമീപം ദേശീയപാതയിൽനിന്ന്തെന്നിമാറിയ ബസ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് പിടിച്ചു നിർത്തിയിരിക്കുന്നു. ഹൈവേയുടെ പണികളിൽ ഏർപ്പെട്ടിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർ രതീഷ് ഇത് കണ്ടു. അതിവേഗം യന്ത്രത്തിന്റെ മുൻഭാഗം കൊണ്ട് ബസ് മറിയാതെ താങ്ങിനിർത്തി. വാഹനത്തിലെ യാത്രക്കാർ ഈ സമയം പുറത്തിറങ്ങി രക്ഷപ്പെട്ടു. മറ്റു വാഹനങ്ങളുടെ സഹായത്തോടെ അപകടാവസ്ഥയിൽനിന്ന് ബസിനെ മാറ്റിയതിനുശേഷമാണ് രതീഷ് യന്ത്രത്തിൽനിന്ന് പുറത്തിറങ്ങിയത്. സ്ഥലത്തെത്തിയ പോലീസ് സംഘം ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇറച്ചിപ്പാറ എത്തുന്നതിനുമുൻപായി രണ്ട് ജീപ്പുകളിൽ ബസ് മുട്ടിയതായി യാത്രക്കാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2prAXJx
via
IFTTT
No comments:
Post a Comment