തേഞ്ഞിപ്പലം: ദേശീയ പാതയിൽ മലപ്പുറം പാണമ്പ്രയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതക ചോർച്ച. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് പാണമ്പ്ര വളവിൽ നിയന്ത്രണം വിട്ട് ടാങ്കർ ലോറി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിന് പിന്നാലെ ടാങ്കറിൽ നിന്ന് വാതകം ചോർന്നു. സംഭവസ്ഥലത്തിന്അരക്കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളെ താത്കാലികമായി അവിടെ നിന്ന് മാറ്റി. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് വീടുകളിൽ എൽപിജി അടുപ്പുകൾ കത്തിക്കരുതെന്ന് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.അപകടം നടന്നയുടൻ തന്നെ മൈക്കിലൂടെ ആളുകളോട് സ്ഥലത്ത് നിന്ന് മാറാൻ നിർദേശം നൽകുകയായിരുന്നു. ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. വാതകം ചോരുന്നതിനാൽ ദേശീയപാതയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവടങ്ങളിൽ വാഹനം തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്. മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുയായിരുന്ന ടാങ്കറാണ് മറിഞ്ഞത്. ഐഒസിയുടെ മുതിർന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ വാതകചോർച്ച അടയ്ക്കാനായിമറ്റൊരു ടാങ്കറിലേക്ക് വാതകം മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകളെത്തി ടാങ്കറിലേക്ക് വെള്ളം ചീറ്റിച്ച് തണുപ്പിക്കുന്ന ജോലിയാണ് നടന്നുവരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2QNZmW4
via
IFTTT
No comments:
Post a Comment