എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത എസ്‌ഐയെ സ്ഥലംമാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത എസ്‌ഐയെ സ്ഥലംമാറ്റി

മൂന്നാർ: എസ്.രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലം മാറ്റി. മൂന്നാർ എസ്ഐ കെ.ജെ. വർഗീസിനെയാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്. മൂന്നാർ ട്രൈബ്യൂണൽ കോടതി കെട്ടിടത്തിൽ അതിക്രമിച്ച് കയറിയതിനാണ് എംഎൽഎയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എന്നാൽ സ്ഥലംമാറ്റം ശിക്ഷാനടപടിയല്ലെന്നാണ് പോലീസ് വിശദീകരണം. എസ്ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്ഥലംമാറ്റം നൽകിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിശദീകരണം. എസ്ഐയുടെ വീട് കട്ടപ്പനയ്ക്കടുത്ത പ്രദേശമായ മുണ്ടക്കയത്താണെന്നും എസ്ഐ സ്ഥലംമാറ്റം ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം. കേസെടുത്തതിനുള്ള ശിക്ഷാനടപടി എന്ന തരത്തിലാണ് ഇപ്പോൾ ഈ സ്ഥലംമാറ്റം എന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് എസ്.രാജേന്ദ്രൻ എംഎൽഎ ദേവികുളം തഹസിൽദാർ പി.കെ.ഷാജി, ഗവൺമെന്റ് കോളേജിലെ അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ട്രൈബ്യൂണൽ കോടതിയിലെത്തിയത്. ഉരുൾപൊട്ടലിൽ തകർന്ന ഗവൺമെന്റ് കോളേജ് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടി എത്തിയ ശേഷം കോടതിമുറിയിൽ അതിക്രമിച്ച് കയറി ക്ലാസെടുക്കാൻ ആരംഭിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പകർത്തിയ കോടതി ജീവനക്കാരൻ സുമി ജോർജിനെ സംഘാംഗങ്ങൾ മർദിക്കുകയും ദൃശ്യങ്ങൾ മായ്ച്ചു കളയുകയും ചെയ്തിരുന്നു.തുടർന്നാണ് പോലീസ് രാജേന്ദ്രനെ ഒന്നാം പ്രതിയും പി.വി ഷാജിയെ രണ്ടാം പ്രതിയുമാക്കി കേസെടുത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2Dgyuv9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages