വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച് ആറുലക്ഷം തട്ടിയെടുത്ത് യുവാവ് മുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്ന് തെറ്റിദ്ധരിപ്പിച്ച് ആറുലക്ഷം തട്ടിയെടുത്ത് യുവാവ് മുങ്ങി

പത്തനംതിട്ട: എം എൽ എയുടെ പേഴ്സണൽ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ യുവാവ് മുങ്ങി. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ആറന്മുള എം എൽ എ വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയത്. തിരുവല്ല സ്വദേശികളായ മൂന്നുപേരിൽനിന്നു ജോലി വാഗ്ദാനം ചെയ്ത് 1.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഡി വൈ എസ് പിക്ക് പരാതി ലഭിച്ചിട്ടുള്ളത്. അടൂർ സ്വദേശികളിൽനിന്ന് 3,45,000 രൂപയും ഇയാൾ തട്ടിയെടുത്തു. ഇവർ അടൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വീടിനടുത്തുള്ള ഒരാളിൽനിന്നും ഒന്നരലക്ഷം രൂപ ബിജോ ജോലി വാഗ്ദാനം നടത്തി തട്ടിയെടുത്തതായും പരാതിയുണ്ട്. മുമ്പ് ആന്റോ ആന്റണി എം പിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ബിജോ. പിന്നീട് ഗൾഫിൽ പോയി തിരിച്ചു വന്ന ശേഷമാണ് വീണാ ജോർജിനൊപ്പം പരിപാടികളിൽ എത്തിയിരുന്നത്. ഉദ്യോഗാർഥികളിൽനിന്ന് പണം തട്ടിയെടുത്ത ശേഷം ടിക്കറ്റും ബിജോ നൽകിയിരുന്നു. എന്നാൽ ഇവ ക്യാൻസലായെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗാർഥികൾ നടത്തിയ പരിശോധനയിലാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്. എന്നാൽ ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്സണൽ സ്റ്റാഫ് അല്ലായിരുന്നുവെന്ന് വീണാ ജോർജ് പ്രതികരിച്ചു. ആൾമാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും ഇയാൾക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും വീണ പറഞ്ഞു. content highlights:deceive as veena george mlas personal staff man Job conducts job fraud


from mathrubhumi.latestnews.rssfeed https://ift.tt/2pxNsmV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages