ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് കളമൊരുങ്ങുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് കളമൊരുങ്ങുന്നു

കൊച്ചി: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് കളമൊരുങ്ങുന്നു. കോട്ടയം എസ് പി ഹരിശങ്കർ അൽപസമയത്തിനുള്ളിൽ മാധ്യമങ്ങളെ കാണും. അറസ്റ്റ് സാധ്യത മുന്നിൽക്കണ്ട് ബിഷപ്പിന്റെ അഭിഭാഷകർ ജാമ്യാപേക്ഷ തയ്യാറാക്കിയതായാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ വൈക്കം കോടതിയിലാകും അദ്ദേഹത്തെ ഹാജരാക്കുകയെന്നാണ് വിവരം. മൂന്നാംദിവസം ബിഷപ്പിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചതിനു പിന്നാലെ വാകത്താനം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ ബിഷപ്പ് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തുന്നതിനായിരുന്നു ഇത്. പഴുതടച്ചുള്ള ചോദ്യം ചെയ്യലാണ് അന്വേഷണസംഘം നടത്തിയത്. ചോദ്യം ചെയ്യലിനിടെ പലപ്പോഴും ബിഷപ്പ് പ്രതിരോധത്തിലായെന്നും സൂചനകൾ പുറത്തെത്തിയിരുന്നു. content highlights: Reports suggests Bishop Franco mulakkal to be arrested soon


from mathrubhumi.latestnews.rssfeed https://ift.tt/2OIyJjI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages