കഠിനാധ്വാനം ചെയ്യുന്ന ഒരുപിടി താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് - അനസ് എടത്തൊടിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

കഠിനാധ്വാനം ചെയ്യുന്ന ഒരുപിടി താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് - അനസ് എടത്തൊടിക

ബെംഗളൂരു: ഐ.എസ്.എൽ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്സിലുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെച്ച് ഇന്ത്യൻ താരം അനസ് എടത്തൊടിക. ഇത്തവണ ബ്ലാസ്റ്റേഴ്സിലുള്ളത് യുവാക്കളുടെ ഒരു സംഘമാണെന്ന് അനസ് മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. കഠിനാധ്വാനം ചെയ്യുന്ന ഒരുപിടി താരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ കരുത്തെന്നും അനസ് കൂട്ടിച്ചേർത്തു. ടീമിനൊപ്പമുള്ള വിദേശതാരങ്ങളും യുവതാരങ്ങളുമെല്ലാം ടീമിനായി കഠിനാധ്വാനം ചെയ്യുന്നവരാണ്. പ്രീ സീസണിലെ മത്സരങ്ങളിലെല്ലാം തന്നെ വളരെ പോസിറ്റീവായ റിസൽറ്റാണ് നമുക്ക് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ ജംഷഡ്പുർ എഫ്.സിയുടെ താരമായിരുന്ന അനസ് ഇത്തവണ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുകയാണ്. നായകൻ ജിങ്കനൊപ്പം അനസ് കൂടിയെത്തുന്നതോടെ ഇത്തവണത്തെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കൂടുതൽ ശക്തമാകും. എന്നാൽ വിലക്കിനെ തുടർന്ന് ബ്ലാസ്റ്റേഴ്സിനായി ആദ്യ മൂന്ന് മത്സരങ്ങളിൽ അനസിന് പുറത്തിരിക്കേണ്ടി വരും. കഴിഞ്ഞ സീസണിലെ സൂപ്പർ കപ്പ് പോരാട്ടത്തിനിടെ എഫ് സി ഗോവ താരങ്ങളും ജംഷഡ്പുർ താരങ്ങളും തമ്മിലുണ്ടായ സംഘർഷത്തിന്റെ പേരിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ അനസിന് മൂന്ന് മത്സരത്തിൽ വിലക്കും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. സീസണിലെ ജംഷഡ്പുരിന്റെ അവസാന മത്സരമായിരുന്നു അത്. അതോടെ വിലക്ക് ഈ സീസണിലേക്കായി. Content Highlights: anas edathodika about kerala blasters and isl 5th season


from mathrubhumi.latestnews.rssfeed https://ift.tt/2xrqqCa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages