സ്വന്തമായി കാറോ വിമാനമോ ഇല്ല, ; കയ്യിലുള്ളത് വെറും 40,000 രൂപ ; നരേന്ദ്രമോഡിക്ക് 2.3 കോടിയുടെ സ്വത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

സ്വന്തമായി കാറോ വിമാനമോ ഇല്ല, ; കയ്യിലുള്ളത് വെറും 40,000 രൂപ ; നരേന്ദ്രമോഡിക്ക് 2.3 കോടിയുടെ സ്വത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സ്വത്ത് മൂല്യം സംബന്ധിച്ച വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നത് 2.3 കോടിയുടേതാണെന്നായിരുന്നു. 2018 മാര്‍ച്ച് 31 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം കയ്യിലുണ്ടായിരുന്ന ഒന്നര ലക്ഷത്തില്‍ നിന്നും 67 ശതമാനം കുറഞ്ഞു 48,944 രൂപയാണെന്നും പറയുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ബാങ്ക് ബാലന്‍സ് എത്ര കരുതല്‍ ധനം എത്ര ഇത്യാദി കാര്യങ്ങളും ഇതാ പുറത്തു വന്നിരിക്കുകയാണ്.

ഗുജറാത്ത് എസ്ബിഐയിലെ ഗാന്ധിനഗര്‍ ബ്രാഞ്ചിലാണ് മോഡിയുടെ ബാങ്ക് അക്കൗണ്ട്. ഇതില്‍ 11.3 ലക്ഷം രൂപ നിക്ഷേപമുണ്ട്. സ്വത്ത് വിവരം സംബന്ധിച്ച ഏറ്റവും പുതിയ വെളിപ്പെടുത്തലില്‍ താന്‍ വായ്പ എടുത്തിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐ യില്‍ 1.07 കോടിയുടെ സ്ഥിരനിക്ഷേപമുണ്ട്. 2012 ലെ അടിസ്ഥാന സൗകര്യ ബോണ്ടില്‍ 20,000 രൂപ നിക്ഷേപിച്ചിട്ടുണ്ട്. മറ്റ് നിക്ഷേപങ്ങളില്‍ 5.2 ലക്ഷം ദേശീയ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകളിലും 1.6 ലക്ഷം ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയിലും ഉണ്ട്. 1.38 ലക്ഷത്തിന്റെ നാലു മോതിരങ്ങളുണ്ട്. എന്നാല്‍ പ്രധാനമന്ത്രി ആയ ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയിട്ടില്ല.

ഗാന്ധിനഗറില്‍ 3500 ചതുരശ്ര അടിയില്‍ 2002 ല്‍ ഒരു വീട് വാങ്ങിയിരുന്നു. 1.30 ലക്ഷം മുടക്കിയായിരുന്നു വീട് വാങ്ങിയത്. ഈ വീടിന് ഇപ്പോള്‍ ഒരു കോടി രൂപ വില മതിക്കുന്നുണ്ട്. ഇത്രയും സ്വത്ത് ഉണ്ടെങ്കിലും സ്വന്തം പേരില്‍ കാറോ മോട്ടോര്‍ സൈക്കിളോ ബോട്ടോ, വിമാനമോ ഒന്നും അദ്ദേഹത്തിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല.



from mangalam.com https://ift.tt/2poOKAe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages