ശ്രീനഗര്‍: ഇന്ന് പുലര്‍ച്ചെ തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ നിന്നും ഭീകരര്‍ മൂന്നു പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
പോലീസുകാരുടെ മൃതദേഹങ്ങള്‍ വാങ്ഗാം മേഖലയില്‍നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരായ ഫിര്‍ദൗസ് അഹമ്മദ് കുച്ചേ, കുല്‍വന്ത് സിങ്ങ്, കോണ്‍സ്റ്റബിള്‍ നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്.
നാലു പേരെയാണ് പോലീസ് തട്ടിക്കൊണ്ടു പോയത്. എന്നാല്‍ ഇവരില്‍ ഒരാള്‍ ഗ്രാമവാസികളുടെ സഹായത്തോടെ രക്ഷപെടുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നേരത്തെ ഇവരോട് രാജി വയ്ക്കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ട് വീഡിയോ ലഭിച്ചിരുന്നു. ഇത് അനുസരിക്കാത്തതാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. കശ്മീരി ഭാഷയില്‍ സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.
നേരത്തെയും ഭീകരര്‍ ഇത്തരത്തില്‍ പോലീസുദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.
Jammu & Kashmir: Three policemen who were kidnapped by terrorists in south Kashmir's Shopian, found dead. pic.twitter.com/OV9xwHrDBn— ANI (@ANI) September 21, 2018
from mangalam.com https://ift.tt/2MOIQBS
via IFTTT
No comments:
Post a Comment