വാഷിങ്ടൺ: ഭീകരർക്കെതിരെ കടുത്ത നടപടിയെടുക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ പാകിസ്താന് പ്രഖ്യാപിച്ച 300 മില്യൺ ഡോളറിന്റെ ധനസഹായം അമേരിക്കൻ സൈന്യം റദ്ദാക്കി. തീവ്രവാദത്തെ നിയന്ത്രിക്കുന്നതിൽ പാകിസ്താൻ പരാജയപ്പെടുന്നു എന്ന കാരണത്താലാണ് ധനസഹായം നിർത്തലാക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തുന്ന ഭീകരർക്ക് പാകിസ്താൻ സുരക്ഷിത താവളം ഒരുക്കുന്നുവെന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. എന്നാൽ ഈ ആരോപണങ്ങൾ പാകിസ്താൻ നിഷേധിച്ചു. സഖ്യകക്ഷി ഫണ്ട് എന്ന പേരിലാണ് ഈ സഹായം പാകിസ്താന് നൽകാൻ തീരുമാനിച്ചത്. ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയ്യാറായാൽ ഈ സഹായം നൽകാമെന്നാണ് അമേരിക്ക അറിയിച്ചിരുന്നത്. എന്നാൽ ഭീകരർക്കെതിരെ നടപടിയെടുക്കാൻ പാകിസ്താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സഹായം റദ്ദാക്കുന്നത്. ഈ വർഷം ആദ്യമാണ് പാകിസ്താന് സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ദക്ഷിണേഷ്യൻ സൈനിക നീക്കത്തിൽ പാകിസ്താനിന്റെ പിന്തുണ കുറഞ്ഞതും ധനസഹായം നിർത്തലാക്കാൻ കാരണമായെന്ന് പെന്റഗൺ വക്താവ് ല്യൂട്ടനന്റ് കേണൽ കോൺ ഫൗൾക്നെറിനെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. യു.എസ് കോൺഗ്രസിന്റെ അനുമതിയോടെ ഈ തുക മറ്റ് അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നും പെന്റഗൺ വ്യക്തമാക്കുന്നു. സെപ്തംബർ 5ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോ പാകിസ്താൻ സന്ദർശിക്കാനിരിക്കെയാണ് ഈ തീരുമാനം. നേരത്തെ പാകിസ്താന് സഹായം നൽകാനുള്ള തീരുമാനത്തെ അമേരിക്കൻ കോൺഗ്രസ് വിമർശിച്ചിരുന്നു. content highlights:Pentagon cuts off financial aid to Pakistan
from mathrubhumi.latestnews.rssfeed https://ift.tt/2PVmb9E
via
IFTTT
No comments:
Post a Comment