ന്യൂഡല്‍ഹി: കാമുകനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പുരുഷന്മാരുമായി യുവതിക്കുണ്ടായിരുന്ന ബന്ധം മനസിലാക്കി യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവതി കാമുകനായ യുവാവിനെ കൊലപ്പെടുത്തിയത്. ഡോളി ചൗധരിയെന്ന യുവതിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. 23കാരനായ സുശീല്‍ കുമാറുമായി ഡോളി പ്രണയ ബന്ധത്തിലായിരുന്നു. എന്നാല്‍ പിന്നീട് മറ്റൊരു സുഹൃത്ത് മോഹിത് മാവിക്കൊപ്പം ഡോളി ജീവിക്കാന്‍ തുടങ്ങുകയായിരുന്ന. മോഹിതാണ് ഡോളിക്ക് ജോലി നേടിക്കൊടുക്കാന്‍ സഹായിച്ചത്.
ഓഗസ്റ്റ് 16ന് സുശീലിന്റെ പിതാവ് സുശീലിനെ കാണാനില്ലെന്ന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സുശീലിനെ അന്വേഷിച്ച പോലീസ് ഒടുവില്‍ എത്തിയത് ഞെട്ടിക്കുന്ന കൊലപാതകത്തിലാണ്. പരാതിയില്‍ ഡോളിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ഒടുവില്‍ ഡോളി പോലീസിനോട് കുറ്റ സമ്മതം നടത്തുകയായിരുന്നു.
മോഹിത്തിനൊപ്പം ജീവിക്കാന്‍ തുടങ്ങിയതോടെ ഇത് മനസിലാക്കിയ സുശീല്‍ തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് പറഞ്ഞ് സുശീല്‍ ഭീഷണിപ്പെടുത്തി. ഇതോടെ താന്‍ സുശീലിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഡോളി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതിനിടെ മോഹിതിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഡോളിയുമായി മോഹിതിന് ബന്ധമുണ്ടെന്ന് മനസിലാക്കിയതോടെയാണ് ഭാര്യ ആത്മഹത്യ ചെയ്തത്. ഇതോടെ മോഹിത് ബംഗളൂരുവിലേക്ക് പോയി. ഭാര്യയുടെ വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് മോഹിത് നാടുവിട്ടത്. എങ്കിലും ഡോളിയുമായുള്ള ബന്ധം മോഹിത് ഫോണ്‍കോളുകളിലൂടെ തുടര്‍ന്നു.
മോഹിതുമായി ഡോളി വിവാഹിതയാകും എന്നായിരുന്നു സുശീലിന്റെ ധാരണ. തുടര്‍ന്ന് ഓഗസ്റ്റ് 11ന് മതുരയില്‍ വെച്ച് കാണാമെന്ന് ഡോളി സുശീലിന് ഉറപ്പ് നല്‍കി. എന്നാല്‍ വീട്ടുകാര്‍ ഡോളിക്കായി മനീഷ് ചൗധരി എന്ന യുവാവിനെ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 11ന് മതുരയില്‍ എത്തിയ സുശീലുമായി ഡോളി പലയിടങ്ങളിലും കറങ്ങി നടന്നു. ഒടുവില്‍ ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി സുശീലിനെ ബോധരഹിതനാക്കി. തുടര്‍ന്ന് മനീഷും ഡോളിയും ചേര്‍ന്ന് സുശീലിനെ യമുന നദിയില്‍ എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡോളിയെയും മനീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.
from mangalam.com https://ift.tt/2LPCHF0
via IFTTT
No comments:
Post a Comment