ഇൻഡോർ: തന്റെ പൂർവ ജന്മത്തിലെ ജീവിത പങ്കാളിയാണെന്നാരോപിച്ച് 21 കാരിയായഎഞ്ചിനീയറിങ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മുംബൈ സ്വദേശിനിയായ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു.മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മുംബൈയിൽ അധ്യാപികയായ കിരൺ എന്ന വെറോണിക്ക ബൊറോദ (35)യാണ് അറസ്റ്റിലായത്. വെറോണിക്കയോടൊപ്പം ഇവരെ സഹായിക്കാനെത്തിയ മുംബൈ പോലീസ് കോൺസ്റ്റബിളും പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി വെറോണിക്ക വിദ്യാർഥിനിയുടെ വീട്ടിലെത്തി. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ വിദ്യാർഥിനിയുടെ നിലവിളി കേട്ട അയൽക്കാർ ഓടിക്കൂടുകയായിരുന്നു.വെറോണിക്ക വിവാഹിതയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈയിലെ ടാറ്റ മെമോറിയൽ ആശുപത്രിയിൽവെച്ച പരിചയപ്പട്ട വെറോണിക്കയും വിദ്യാർഥിനിയും പരസ്പരം ഫോൺ നമ്പർ കൈമാറിയിരുന്നു. ഇരുവരും മുൻജന്മത്തിൽ ഭാര്യാഭർത്താക്കന്മാരായിരുന്നുവെന്നും ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണമെന്നും വെറോണിക്ക പറയുമായിരുന്നുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പിന്നീട് പതിനഞ്ചോളം വ്യത്യസ്ത ഫോൺ നമ്പറുകളിൽ നിന്നായി ഇവർ തന്നെ വിളിച്ചിരുന്നതായുംഇതിന് പുറമേ പഠിക്കുന്ന എഞ്ചിനീയറിങ് കോളേജിലും ഇവർ എത്തിയിരുന്നതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ സെപ്റ്റംബർ 11 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വീട്ടിൽ അതിക്രമിച്ച് കടന്നതിനും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതിനും പോലീസ് ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. Content Highlights:Mumbai Tutor Tries to Abduct Life Partner From Previous Birth, Arrested
from mathrubhumi.latestnews.rssfeed https://ift.tt/2MfLGzn
via
IFTTT
No comments:
Post a Comment