പാരിസ്: യുവേഫ നാഷൺസ് ലീഗിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസിന് വിജയം. പാരിസിൽ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫ്രാൻസ് പരാജയപ്പെടുത്തി. ലോകകപ്പിന് ശേഷം ഫ്രാൻസ് നേടുന്ന ആദ്യ വിജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ ജർമനി സമനിലയിൽ കുരുക്കിയിരുന്നു. മത്സരം തുടങ്ങി 14-ാം മിനിറ്റിൽ തന്നെ പി.എസ്.ജി താരം എംബാപ്പെയിലൂടെ ഫ്രാൻസ് ലീഡ് നേടി. പിന്നീട്ം 67-ാം മിനിറ്റിലാണ് നെതർലൻഡ്സ് ലോകചാമ്പ്യൻമാരെ ഒപ്പം പിടിച്ചത്. റയാൻ ബാബെലായിരുന്നു ഗോൾ സ്കോറർ. എന്നാൽ ഏഴ് മിനിറ്റിനുള്ളിൽ ഫ്രാൻസ് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. മെൻഡിയുടെ പാസിൽ ഒളിവർ ജിറൗഡാണ് ലക്ഷ്യം കണ്ടത്. ഫ്രഞ്ച് ജഴ്സിയിൽ ജിറൗഡിന്റെ മുപ്പത്തി രണ്ടാമത്തെ ഗോളായിരുന്നു അത്. നിലവിൽ ലീഗ് എയിൽ ഗ്രൂപ്പ് ഒന്നിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഒന്നാമതാണ് ഫ്രാൻസ്. ജർമനിയും നെതർലൻഡ്സുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. Content Highlights: Olivier Giroud stunner sends France to first UEFA Nations League win
from mathrubhumi.latestnews.rssfeed https://ift.tt/2wUEjYG
via
IFTTT
No comments:
Post a Comment