പാരീസ്: ഫ്രാൻസിലെ പാരീസിൽ ഏഴുപേരെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച അഫ്ഗാൻ പൗരൻപോലീസ് പിടിയിലായി. കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും തീവ്രവാദി ആക്രമണമല്ലെന്നാണ് സൂചന. തെരുവിലുണ്ടായിരുന്ന അപരിചിതരായ ആൾക്കാർക്ക് നേരെയായിരുന്നു ഇയാളുടെ ആക്രമണം. അക്രമത്തിൽ പരിക്കേറ്റ ഏഴുപേരിൽ നാല് പേരുടെ നില ഗുരുതരമാണ്. പാരീസിലെ വടക്ക് കിഴക്കൻ ഭാഗത്തെ കനാലിന്റെ തീരത്ത് രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൂടുതൽ ആളുകളെ അക്രമിക്കാൻ ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. content highlights:Afghan man arrested after knife attack in Paris
from mathrubhumi.latestnews.rssfeed https://ift.tt/2MhvqhH
via
IFTTT
No comments:
Post a Comment