ഇന്ധനവില വര്‍ധന: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ഇന്ധനവില വര്‍ധന: സംസ്ഥാനത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

തിരുവനന്തപുരം: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് യു.ഡി.എഫും എൽ.ഡി.എഫും ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ തുടങ്ങി. പലയിടങ്ങളിലും പുലർച്ചെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും പിന്നീട് വാഹന ഗതാഗതത്തിൽ കുറവുണ്ടായിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നില്ല. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. രാവിലെ ഒമ്പതുമുതൽ മൂന്നുവരെ ദേശീയതലത്തിൽ കോൺഗ്രസ് അഖിലേന്ത്യാ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രളയമുണ്ടായ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഹർത്താലിൽ തടസ്സമുണ്ടാകില്ലെന്ന് ഇരുമുന്നണികളും അറിയിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലയെയും ആശുപത്രികൾ, പത്രം, പാൽ തുടങ്ങിയ അവശ്യസേവനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കി. സ്വകാര്യ ബസുകൾ ഓടില്ല. പോലീസ് സംരക്ഷണമുണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി. സർവീസ് നടത്തും. വൈകീട്ട് ആറിനുശേഷം ബസുകളോടിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2NZ46WN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages