ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ മറവിൽ മൂന്ന് മുതൽ നാല് ലക്ഷം കോടിയോളം രൂപയുടെ കള്ളപ്പമം വെളുപ്പിച്ചെടുത്തുവെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായി പി.ചിദംബരം. എല്ലാ പണവും മാറ്റിയെടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും രാജ്യത്തെ വലിയൊരു ശതമാനം കള്ളപ്പണവും വെളുപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നാല് ലക്ഷം കോടിയോളം രൂപ റിസർവ് ബാങ്കിൽ തിരിച്ചെത്തില്ലെന്നും അത് കള്ളപ്പണം ആയിരിക്കുമെന്നുമാണ് മോദി സർക്കാർ പറഞ്ഞിരുന്നതെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കാൻ കഴിഞ്ഞവർക്ക് മാത്രമാണ് നോട്ട് നിരോധനം കൊണ്ട് പ്രയോജനമുണ്ടായത്. നൂറോളം ജീവനുകൾ നഷ്ടമായി. നിരവധിപേർക്ക് തൊഴിൽ നഷ്ടമായി. ചെറുകിട വ്യവസായങ്ങൾ തകർന്നു. ഇതെല്ലാമാണോ നോട്ട്നിരോധനം കൊണ്ട് നേടിയെന്ന് അരുൺ ജയ്റ്റ്ലി അവകാശപ്പെടുന്നതെന്നും ചിദംബരം ചോദിച്ചു. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇനി 13000 കോടിയോളം മാത്രമാണ് റിസർവ് ബാങ്കിൽ തിരിച്ചെത്താനുള്ളത്. അത് നേപ്പാളിലോ ഭൂട്ടാനിലോ ഉണ്ടാകും. കുറച്ചൊക്കെ നശിച്ചുപോയിട്ടുമുണ്ടാകാം. ഈ 13000 കോടി രൂപക്ക് നൂറോളം പേരുടെ ജീവൻ നഷ്ടമായി. ദിവസക്കൂലിക്കാരായ 15 കോടിയോളം പേരുടെ ഉപജീവനമാർഗം നഷ്ടമായി. ആയിരക്കണക്കിന് ചെറുകിട വ്യവസായ സംരഭങ്ങൾ അടച്ചുപൂട്ടിയെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2PnGuvA
via
IFTTT
No comments:
Post a Comment