പോർബന്തർ: തീരദേശ സേനയുടെ വടക്കു പടിഞ്ഞാറൻ വിഭാഗത്തിൽഅമിത വണ്ണവും ഭാരക്കൂടുതലുമുള്ള സേനാംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് നൽകുന്ന മദ്യം നൽകേണ്ടതില്ലെന്ന്ഉത്തരവ്. തീരദേശ സേന വടക്കുപടിഞ്ഞാറൻ വിഭാഗം മേഖല കമാൻഡർരാകേഷ് പൈയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.സായുധ സേനാംഗങ്ങൾക്ക് അർഹതപ്പെട്ട കുറഞ്ഞവിലയ്ക്കുള്ള മദ്യത്തിനാണ് നിയന്ത്രണം. വടക്കുപടിഞ്ഞാറൻ മേഖലയിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥർക്കും ഇത് ബാധകമായിരിക്കും.അമിതവണ്ണത്തിനും ഭാരക്കൂടുതലിനും പ്രധാന കാരണം മദ്യമാണെന്നും മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരമാണ് ഉത്തരവെന്നും അദ്ദേഹം അറിയിച്ചു. ഭാരക്കൂടുതലും അമിതവണ്ണവും മൂലം പലരേയും കപ്പലിൽ ജോലിക്ക് അയക്കാൻ സാധിക്കുന്നില്ല. അമിതവണ്ണവും ഭാരവുമുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയവർക്കാണ് ഈ നിയന്ത്രണം. ഇത്തരക്കാർ ഭാരം കുറയ്ക്കുകയാണെങ്കിൽ നിയന്ത്രണം നീക്കുമെന്നും രാകേഷ് പൈ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2wUNybj
via
IFTTT
No comments:
Post a Comment