വെംബ്ലി: യുവേഫ നാഷൺസ് ലീഗിൽ സ്പെയിനിന് വിജയത്തുടക്കം. വെംബ്ലിയിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് സ്പെയ്ൻ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്നശേഷം സ്പെയ്ൻ തിരിച്ചുവരികയായിരുന്നു. 11-ാം മിനിറ്റിൽ തന്നെ റാഷ്ഫോർഡിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. മികച്ച കൗണ്ടർ അറ്റാക്കിലൂടെ ഇടതു വിങ്ങിൽ നിന്ന് ലൂക്ക് ഷോ നൽകിയ ക്രോസ് റാഷ്ഫോർഡ് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ തന്നെ സ്പെയ്ൻ തിരിച്ചടിച്ചു. റോഡ്രിഗീയുടെ പാസ്സിൽ നിന്ന് സോൾ ആണ് ലക്ഷ്യം കണ്ടത്. 32-ാം മിനിറ്റിൽ സ്പെയ്ൻ ലീഡ് നേടി. ആദ്യ ഗോളിന് അവസരമൊരുക്കിയ റോഡ്രിഗോ തന്നെയാണ് രണ്ടാമത്തെ ഗോൾ നേടിയത്. പരിശീലകൻ സൗത് ഗേറ്റിന്റെ കീഴിൽ വെംബ്ലി ഗ്രൗണ്ടിലെ ഇംഗ്ലണ്ട് ടീമിന്റെ ആദ്യ പരാജയമാണ് ഇത്. ഇവിടെ ഇതിനു മുമ്പ് കളിച്ച 10 കളികളിലും ഇംഗ്ലണ്ട് പരാജയം അറിഞ്ഞിരുന്നില്ല. അതേസമയം ആഫ്രിക്കൻ നാഷൺസ് കപ്പ് യോഗ്യതാ റൗണ്ടിൽ ഈജിപ്ത് വമ്പൻ ജയം നേടി. മുഹമ്മദ് സലാ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ നൈജറിനെ എതിരില്ലാത്ത ആറു ഗോളിനാണ്ഈജിപ്ത് പരാജയപ്പെടുത്തിയത്. പരിശീലകൻ അഗ്യീറോയുടെ കീഴിൽ ഈജിപ്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. സലയെ കൂടാതെ അയ്മൻ അഷ്റഫ്, മൊഹ്സൻ, സലാ മൊഹ്സൻ, എൽനേനി എന്നിവരും ഗോൾ നേടി. യോഗ്യതാ റൗണ്ടിൽ ആദ്യ മത്സരത്തിൽ ടുണീഷ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നിരുന്ന ഈജിപ്തിന് നൈജറിനെതിരെ വിജയം അത്യാവശ്യമായിരുന്നു. രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പ് ജെയിൽ രണ്ടാമതാണ് ഈജിപ്ത്. Content Highlights: UEFA Nations League Spain Beats England
from mathrubhumi.latestnews.rssfeed https://ift.tt/2MVPSK5
via
IFTTT
No comments:
Post a Comment