കണ്ണൂർ വിമാനത്താവളത്തിൽ ഇന്ന് പരീക്ഷണാർഥം യാത്രാവിമാനമിറങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

കണ്ണൂർ വിമാനത്താവളത്തിൽ ഇന്ന് പരീക്ഷണാർഥം യാത്രാവിമാനമിറങ്ങും

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്തിമപരിശോധന പൂർത്തിയായി. ബുധനാഴ്ച വൈകീട്ടോടെയാണ് രണ്ടു ദിവസത്തെ പരിശോധന പൂർത്തിയാക്കി വിദഗ്ധസംഘം മടങ്ങിയത്. റൺവേയിൽ യാത്രാവിമാനമിറക്കിയുള്ള പരിശോധന വ്യാഴാഴ്ച രാവിലെ നടക്കും. 189 പേർക്കിരിക്കാവുന്ന എയർഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനമാണ് പരീക്ഷണപ്പറക്കലിന് കണ്ണൂരിലെത്തുന്നത്. രാവിലെ ഒൻപതിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം 9.45-ഓടെ വിമാനത്താവളത്തിലെ റൺവേയിലിറങ്ങും. പലതവണ ലാൻഡിങ് നടത്തിയാണ് പരീക്ഷണപ്പറക്കൽ നടത്തുക. ആദ്യമായാണ് കണ്ണൂർ വിമാനത്താവളത്തിൽ വലിയ വിമാനമിറക്കി പരിശോധന നടത്തുന്നത്.വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺടോൾ സ്‌റ്റേഷനും അനുബന്ധ സംവിധാനങ്ങളുമാണ് ഡി.ജി.സി.എ. സംഘം രണ്ടാം ദിവസം പരിശോധിച്ചത്. ഡി.ജി.സി.എ. അസി. ഡയറക്ടർ വി.സന്താനത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡൽഹിയിലെത്തി വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോർട്ട് കൈമാറും. റിപ്പോർട്ട് പരിഗണിച്ച് ഈമാസം തന്നെ കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ ആദ്യം മുതൽ വിമാനത്താവളത്തിൽനിന്ന് സർവീസുകൾ തുടങ്ങാൻ കഴിയും.


from mathrubhumi.latestnews.rssfeed https://ift.tt/2NqltUx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages