കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബുധനാഴ്ച പോലീസ് ഏഴു മണിക്കൂറോളം ചോദ്യംചെയ്തു. വ്യാഴാഴ്ച രാവിലെ 11-ന് ചോദ്യംചെയ്യലിന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യംചെയ്യൽ.തയ്യാറാക്കിയ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉണ്ടായിരുന്നതായാണ് അറിയുന്നത്. നിർണായക വിവരങ്ങൾ കിട്ടിയിട്ടുണ്ട്. അറസ്റ്റിനെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ടോടെ തീരുമാനമുണ്ടായേക്കും.ലൈംഗികാരോപണക്കേസിൽ ഇന്ത്യയിൽ ഒരു ബിഷപ്പ് ഇങ്ങനെ ചോദ്യംചെയ്യപ്പെടുന്നത് ആദ്യമായാണ്. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്.പി. ഓഫീസിൽ എത്തിയത്. രൂപതാ പി.ആർ.ഒ. ഫാ. പീറ്റർ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു. വൈകീട്ട് 6.25-ന് വിട്ടയച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടുമെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്.പി. ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാങ്കോ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘പദവികളിൽനിന്ന് നീക്കിയതിന്റെ വൈരാഗ്യം’കന്യാസ്ത്രീയെ വിവിധ പദവികളിൽനിന്ന് നീക്കിയതിനാൽ തന്നോട് വൈരാഗ്യമുണ്ടെന്നും അതുകൊണ്ടാണ് കുടുക്കാൻ ശ്രമിക്കുന്നതെന്നും ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞതായാണ് അറിവ്. കന്യാസ്ത്രീക്കെതിരേ നേരത്തേ ഒരു സ്ത്രീ പരാതിതന്നിട്ടുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു. ഏതാനും ഫോട്ടോകൾ, മെസേജുകൾ എന്നിവ ഹാജരാക്കിയതായും സൂചനയുണ്ട്.ബിഷപ്പിനെ നേരത്തേ ജലന്ധറിലെത്തി പോലീസ് ചോദ്യംചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അന്നു പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേട് കണ്ടെത്തി. ഇവ ചോദിച്ചെങ്കിലും ബിഷപ്പ് ഉറച്ചുനിന്നു. കുറവിലങ്ങാട് നാടുകുന്നിലുള്ള മഠത്തിൽ 2014 മേയ് അഞ്ചിന് പോയിട്ടുണ്ടെങ്കിലും അവിടെ താമസിച്ചിട്ടില്ല. കന്യാസ്ത്രീക്ക് മൊബൈലിൽ അയച്ച ചില സന്ദേശങ്ങൾ അന്വേഷണസംഘം ബിഷപ്പിനെ കാണിച്ചു. എന്നാൽ, ഇവ എഡിറ്റുചെയ്തതാണെന്ന് ബിഷപ്പ് പറഞ്ഞു. ജലന്ധറിൽ നടന്ന ചോദ്യംചെയ്യലിൽ മഠത്തിൽ പോയിട്ടില്ല എന്നാണ് ബിഷപ്പ് പറഞ്ഞത്. മേയ് അഞ്ചിന് മുതലക്കോട്ടുള്ള മഠത്തിലാണ് പോയതെന്നും അന്ന് ബിഷപ്പ് പറഞ്ഞിരുന്നു. മഠത്തിൽ പോയെങ്കിലും അവിടെ താമസിച്ചില്ലെന്നാണ് പുതിയ മൊഴിയെന്ന് സൂചനയുണ്ട്. ഇത്തരം പൊരുത്തക്കേടുകൾ പോലീസ് വീണ്ടും വിലയിരുത്തും. കോട്ടയം എസ്.പി. ഹരിശങ്കർ, വൈക്കം ഡിവൈ.എസ്.പി. കെ. സുഭാഷ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ.അതിനാടകീയംഅത്യാധുനിക സൗകര്യങ്ങളുള്ള ചോദ്യംചെയ്യൽ മുറിയാണ് തൃപ്പൂണിത്തുറയിലുള്ളത്. ചോദ്യം ചെയ്യപ്പെടുന്നയാളിന്റെ മുഖത്തെ വികാരങ്ങൾ ഓരോ നിമിഷവും ഒപ്പിയെടുക്കാൻ കഴിയും. തൃശ്ശൂർ ഭാഗത്തുനിന്നാണ് ബിഷപ്പും സംഘവും എത്തിയത്. കരിങ്ങാച്ചിറയിൽനിന്ന് ഹിൽ പാലസ് സി.ഐ. ഓഫീസിൽ വരികയായിരുന്നു. ഇവിടെനിന്ന് നേരിട്ട് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താമെങ്കിലും മാധ്യമസംഘത്തെക്കണ്ട് റൂട്ട് മാറ്റി മാർക്കറ്റ് റോഡ് വഴിയാണ് കൊണ്ടുവന്നത്. വഴികാണിച്ച് ഒരു പോലീസ് ബൈക്ക് മുന്നിൽ സഞ്ചരിച്ചു. വശങ്ങൾ മറച്ച കാറിലായിരുന്നു ബിഷപ്പ്. കെ.എൽ. 39 ഇ. 9977-ാം നമ്പർ ‘പോളോ’ സിൽവർ കളർ കാറിലായിരുന്നു വരവ്. ഇരുമ്പനം ചിത്രപ്പുഴ കേന്ദ്രീകരിച്ചുള്ള ഒരു സ്ഥാപനത്തിന്റെ കാറാണ് ഇതെന്ന് അറിയുന്നു. ഇതേകാറിൽതന്നെ മടങ്ങിയ ബിഷപ്പിനുനേരെ എ.ഐ.വൈ.എഫ്. പ്രവർത്തകരുടെ പ്രതിഷേധവുമുണ്ടായി.
from mathrubhumi.latestnews.rssfeed https://ift.tt/2PPPfyt
via
IFTTT
No comments:
Post a Comment