നിസാമിന്റെ രണ്ട് കിലോ സ്വര്‍ണം കൊണ്ടുണ്ടാക്കിയ ചോറ്റുപാത്രം മോഷണം പോയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

നിസാമിന്റെ രണ്ട് കിലോ സ്വര്‍ണം കൊണ്ടുണ്ടാക്കിയ ചോറ്റുപാത്രം മോഷണം പോയി

ഹൈദരാബാദ്: നൈസാമിന്റെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ചോറ്റുപാത്രം മോഷ്ടിക്കപ്പെട്ടു. രണ്ട് കിലോ ഭാരം വരുന്ന ചോറ്റു പാത്രമാണ് ഇപ്പോള്‍ മോഷണം പോയിരിക്കുന്നത്. ഇതിനൊപ്പം വജ്രം, എമറാള്‍ഡ്, പത്മരാഗം എന്നിവ പതിച്ച കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയാണ് മോഷണം പോയത്.

ഹൈദരാബാദിലെ അവസാന നൈസാമായിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്‍ ബഹദൂറിന് ലഭിച്ച സമ്മാനങ്ങളാണ് ഇവ. ഞായറാഴ്ച വൈകിട്ടോടെയാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. മരം കൊണ്ടുള്ള ജനാല തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ കയറില്‍ തൂങ്ങി 20 അടി താഴ്ചയിലുള്ള തറയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന അലമാര അടിച്ചു തകര്‍ത്ത് ടിഫിന്‍ ബോക്സും ചായക്കപ്പും കൈവശപ്പെടുത്തുകയായിരുന്നു.

മ്യൂസിയത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്ന് പൊലീസ് കരുതുന്നു. വന്റെിലേറ്ററിനു സമീപമുള്ള സിസിടിവി കാമറകള്‍ തിരിച്ചുവച്ച് മുഖം പതിയുന്നത് ഒഴിവാക്കിയിരുന്നു. വന്റെിലേറ്റര്‍ വഴി ഒരാള്‍ കയറിലൂടെ ഇറങ്ങി വരുന്നത് സിസിടിവി കാമറകളില്‍ കാണാമെങ്കിലും മുഖം വ്യക്തമല്ല. പൊലീസ് 10 ടീമുകള്‍ രൂപീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 1911 മുതല്‍ 1948വരെ ഹൈദരാബാദ് ഭരിച്ചിരുന്നത് നിസാം രാജവംശമായിരുന്നു.



from mangalam.com https://ift.tt/2NfNUn5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages