റാഞ്ചി : കൊതുകടിയും നായയുടെ കുരയും ഉറക്കം കെടുത്തുന്നതിനാല്‍ ആശുപത്രിയിലെ മുറി മാറ്റണമെന്ന് ആവശ്യപ്പെട്ട് ലാലു പ്രസാദ് യാദവ്. ജയിലില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ലാലുപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, തനിക്ക് അനുവദിച്ചിട്ടുള്ള മുറി വൃത്തിരഹിതമാണെന്നും തന്റെ ആരോഗ്യനില കൂടുതല്‍ വഷളാക്കുന്നതുമാണ് ആശുപത്രി അന്തരീക്ഷമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രമേഹ ബാധിതനായ ലാലുവിന് നടക്കേണ്ട ആവശ്യമുണ്ട് എന്നാല്‍ മുറിയിലെ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നും പരാതിയില്‍ വിശദമാക്കുന്നു.
പരിധിയില്‍ കൂടുതലുള്ള ശബ്ദം അദ്ദേഹത്തിന്റെ ഉറക്കം തടസപ്പെടുത്തുന്നുവെന്നും നിലവിലെ മുറി പോസ്റ്റ് മോര്‍ട്ടം റൂമിന് സമീപമായതിനാല്‍ നായ്ക്കളുടെ ശല്യം ഉണ്ടെന്നും ഇത് ഉറക്കത്തിന് തടസമാകുന്നുവെന്നും ലാലുവിന്റെ സന്തത സഹചാരി ഭോലാ യാദവ് പറയുന്നു. ലാലുവിന്റെ ചികിത്സാ ചെലവ് വഹിക്കാന്‍ പാര്‍ട്ടി തയ്യാറാണെന്നും നേതൃത്വം വ്യക്തമാക്കി.
ജാമ്യ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഓഗസ്റ്റ് 30 നാണ് ലാലു പ്രസാദ് യാദവ് സിബിഐ കോടതിക്ക് മുമ്പാകെ കീഴടങ്ങിയത്. ഹൃദയസംബന്ധിയായ തകറാറുകളും വൃക്ക സംബന്ധിയായ തകരാറുകളുമുള്ള ലാലു അടുത്തിടെയാണ് ഫിസ്റ്റുലയ്ക്ക് ചികിത്സ തേടിയത്.
from mangalam.com https://ift.tt/2Pxgca4
via IFTTT
No comments:
Post a Comment