24 വിരലുകളുള്ള മകനെ ബലികൊടുത്ത് സമ്പന്നരാകാൻ ബന്ധുക്കളും അയൽക്കാരും; മന്ത്രവാദികളുടെ വാക്കുകള്‍ വിശ്വസിച്ച നാട്ടുകാരുടെ കൈയില്‍നിന്ന് മകന്റെ ജീവന് യാചിച്ച് മാതാപിതാക്കൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

24 വിരലുകളുള്ള മകനെ ബലികൊടുത്ത് സമ്പന്നരാകാൻ ബന്ധുക്കളും അയൽക്കാരും; മന്ത്രവാദികളുടെ വാക്കുകള്‍ വിശ്വസിച്ച നാട്ടുകാരുടെ കൈയില്‍നിന്ന് മകന്റെ ജീവന് യാചിച്ച് മാതാപിതാക്കൾ

ഓരോ കൈയിലും കാലിലും ആറ് വിരലുകളുമായി ജനിച്ച മകനെ അപായപ്പെടുത്താന്‍ ബന്ധുക്കളും,അയല്‍ക്കാരും ശ്രമിക്കുന്നെന്ന പരാതിയുമായി മാതാപിതാക്കള്‍ രംഗത്ത്. യുപിയിലെ ബാരാബങ്കിയിലാണ് സംഭവം. മകന്റെ ജീവനെ ഭയന്ന് സ്‌കൂളില്‍ അയക്കുന്നത് പോലും നിര്‍ത്തി. ഞങ്ങള്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പിതാവ് പറയുന്നു.

ഇരുപത്തിനാല് വിരലുകള്‍ ഉള്ള മകനെ കുരുതി നല്‍കിയാല്‍ സമ്പന്നരാകാമെന്ന ചില മന്ത്രവാദികളുടെ വാക്കുകള്‍ വിശ്വസിച്ച ബന്ധുക്കളാണ് ഇതിന് ശ്രമിക്കുന്നതെന്നും മാതാപിതാക്കള്‍ പറയുന്നു. കുട്ടിയുടെ പഠനത്തിന് മതിയായ സഹായം നല്‍കുമെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഉമാശങ്കര്‍ സിംഗ് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മനുഷ്യ കുരുതികള്‍ക്കും താന്ത്രിക അതിക്രമങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി. സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളില്‍ താന്ത്രിക കൊലകള്‍ പതിവാണ്. സമ്പത്തിനും അമരത്വത്തിനുമായാണ് ഇത്തരം കൊലപാതകങ്ങള്‍ നടക്കുക.



from mangalam.com https://ift.tt/2oE0dvC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages