ജയ്പൂര്‍: വ്യോമസേനയുടെ മിഗ് വിമാനം പറക്കുന്നതിനിടെ തകര്‍ന്നു വീണു. രാജസ്ഥാനിലെ ജോധ്പൂരില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേല്‍ക്കാതെ പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. വ്യോമ സേനയുടെ ഫൈറ്റര്‍ ജെറ്റായ മിഗ്ഗ്-27 എന്ന വിമാനമാണ് പതിവായ പരീക്ഷണപറക്കലിനിടെ തകര്‍ന്നുവീണത്.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാധമിക വിവരം. ഡയോറിയ ഗ്രാമത്തിലെ തരിശ്ശു വയലില്‍ തകര്‍ന്ന നിലയിലായിരുന്നു വിമാനം കണ്ടെത്തിയത്. സംഭവം കണ്ട ഗ്രാമീണരാണ് വിവരം പോലീസില്‍ അറിയിച്ചത്.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു. സോവിയേറ്റ് കാലഘട്ടത്തില്‍ 1980ലാണ് ഇന്ത്യ ഇത് വാങ്ങിയത്. 1999ലെ കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ അടക്കം വിമാനം വ്യോമസേന ഉപയോഗിച്ചിരുന്നു.
from mangalam.com https://ift.tt/2PzDz2K
via IFTTT
No comments:
Post a Comment