രണ്ട് കണ്ണും തൊട്ട് ചേര്‍ന്ന്, മൂക്കോ, മൂക്കിന്റെ ഭാഗത്ത് ദ്വാരങ്ങളോ ഇല്ല; അപൂര്‍വ മുഖവുമായി ആട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

രണ്ട് കണ്ണും തൊട്ട് ചേര്‍ന്ന്, മൂക്കോ, മൂക്കിന്റെ ഭാഗത്ത് ദ്വാരങ്ങളോ ഇല്ല; അപൂര്‍വ മുഖവുമായി ആട്

പുനലൂര്‍: രണ്ട് കണ്ണുകളും തൊട്ടു ചേര്‍ന്ന് അടുത്തടുത്ത്. മൂക്കോ മൂക്കിന്റെ ഭാഗത്ത് ദ്വാരങ്ങളോ ഇല്ല. അപൂര്‍വ രൂപത്തില്‍ പിറന്ന ആടിനെ കുറിച്ചാണിത് പറയുന്നത്. ഇങ്ങനൊക്കെ ആണെങ്കിലും ശ്വസിക്കുകയും പാലു കുടിക്കുകയും ചെയ്യുന്നുണ്ട്.
പുനലൂര്‍ പേപ്പര്‍മില്ലിനുസമീപം കുന്നുമ്മേല്‍ കല്ലുവിളവീട്ടില്‍ എം.സലീംഖാന്റെ വീട്ടില്‍ തിങ്കളാഴ്ച പിറന്ന ആട്ടിന്‍കുട്ടിക്കാണ് വിരൂപ മുഖമുള്ളത്.

മൂന്ന് വയസുള്ള ആട് ജന്മം നല്‍കിയ കുട്ടിക്കാണ് അപൂര്‍വ മുഖമുള്ളത്. കഴിഞ്ഞ താങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു പ്രസവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ആട്ടിന്‍കുട്ടിയെ പരിശോധിച്ചു.

തള്ളയാടിന്റെ മൂന്നാമത്തെ പ്രസവമാണിത്. നേരത്തെയുള്ള രണ്ട് പ്രസവങ്ങളിലായി മൂന്നുകുട്ടികളുണ്ട്. 18 വര്‍ഷമായി ആടിനെ വളര്‍ത്തുന്ന തനിക്ക് ഇത്തരത്തില്‍ ഒരനുഭവം ആദ്യമായിട്ടാണെന്ന് സലീം പറയുന്നു.



from mangalam.com https://ift.tt/2N9p1tl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages