സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ തെരുവിലിട്ട് അടിച്ച് കൊന്നു, അക്രമം നോക്കി നിന്നത് നിരവധിപേര്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ തെരുവിലിട്ട് അടിച്ച് കൊന്നു, അക്രമം നോക്കി നിന്നത് നിരവധിപേര്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അലഹബാദ്: സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ തെരുവിലിട്ട് അടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവമുണ്ടായത്. 70 കാരനായ മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ സമദ് ഖാനാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. രക്തമൊലിച്ച് ഒരു കൈ ഒടിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

തന്റെ സൈക്കിളുമായി എത്തിയപ്പോള്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരാള്‍ എത്തി സമദ് ഖാനെ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിലത്ത് വീണ അദ്ദേഹം അടി പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റ് രണ്ട് പേര്‍ കൂടി എത്തി ഖാനെ മര്‍ദിച്ചു. സംഭവം ഒരാള്‍ നോക്കി നില്‍ക്കുന്നത് വീഡിയോ ദൃശ്യത്തില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല ഇരുചക്ര വാഹനങ്ങളിലാചയി ചിലര്‍ ഈ വഴി എത്തുന്നതും സംഭവം കണ്ട് പ്രതികരിക്കാതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ആക്രമണത്തില്‍ മാരകമായി പരുക്ക് പറ്റിയ സമദ് ഖാന്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. സംഭവത്തിന് ശേഷം അക്രമികള്‍ സ്ഥലം വിട്ടു. പ്രതികളില്‍ ഒരാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളയാളാണെന്നും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്നുമാണ് വിവരം.

ആശുപത്രി കിടക്കയില്‍ ദാരുണമായി പരുക്ക് പറ്റി കിടക്കുന്ന സമദ് ഖാന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജുനൈദ് എന്നയാളാണ് സംഭവത്തില്‍ പ്രധാന പ്രതി എന്നാണ് വിവരം. പ്രദേശത്തെ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ 10 ക്രിമിനല്‍ കേസുകളും ഉണ്ടെന്നും വിവരമുണ്ട്. ബന്ധുക്കളുമായുള്ള സ്വത്ത് തര്‍ക്കമാണ് അക്രമണത്തിന് കാരണമെന്ന നിഗമനത്തിലാണ് പോലീസ്. 2006ലാണ് സമദ് ഖാന്‍ പോലീസില്‍ നിന്നും റിട്ടയര്‍ ആകുന്നത്.



from mangalam.com https://ift.tt/2Pvomjo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages