പിന്നില്‍ ഗൂഡാലോചന, ഉത്തമകമ്മ്യൂണിസ്റ്റായി നിന്നുകൊണ്ട് ഏതന്വേഷണത്തേയും നേരിടും; പി.കെ ശശി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

പിന്നില്‍ ഗൂഡാലോചന, ഉത്തമകമ്മ്യൂണിസ്റ്റായി നിന്നുകൊണ്ട് ഏതന്വേഷണത്തേയും നേരിടും; പി.കെ ശശി

പാലക്കാട്: തനിക്കെതിരെയുള്ള ലൈംഗീക പീഡന കേസില്‍ ഏത് അന്വേഷണവും നേരിടുന്നതിന് തയ്യാറാണെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി. മാധ്യമങ്ങള്‍ വഴിയാണ് ഈ വാര്‍ത്തയറിഞ്ഞത്. രാഷ്ട്രീയപരമായി തകര്‍ക്കുന്നവരാണ് ഇതിന് പിന്നില്‍. പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇതാദ്യമായല്ല. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ ഒരു ഉത്തമകമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ശശിക്കെതിരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും, ലഭിച്ചെങ്കില്‍ മാത്രമല്ലേ ചര്‍ച്ച ചെയ്യേണ്ടതൊള്ളുവെന്നും വിഷയത്തില്‍ പാര്‍ട്ടി ജില്ല സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രണ്ടാഴ്ച മുമ്പാണ് യുവതി എംഎല്‍എ ക്കെതിരെ ബൃന്ദാ കാരാട്ടിന് അടക്കം നേതാക്കള്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ബൃന്ദ കാരാട്ട് അവെയിലബള്‍ പോളിറ്റ്ബ്യൂറോയില്‍ അറിയിക്കുകയും ചെയ്തിരുന്നു.



from mangalam.com https://ift.tt/2Nfh061
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages