മലേഷ്യയിലെ ശരിയത്ത് കോടതി രണ്ട് യുവതികള്‍ക്ക് പരസ്യമായ ചാട്ടവാറടി ശിക്ഷ വിധിച്ചു. വടക്കന്‍ മേഖലയിലുള്ള തെരങ്കാനു സംസ്ഥാനത്താണ് സംഭവം. കാറിന്റെ പിന്‍സീറ്റിലിരുന്ന് സ്‌നേഹിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ശിക്ഷാ നടപടി. സ്വവര്‍ഗാനുരാഗികളായ യുവതികള്‍ ലെസ്ബിയന്‍ സെക്‌സിലേര്‍പ്പെട്ടുവെന്നാണ് മതകോടതി വിധിച്ചത്. 22-ഉം 32-ഉം വയസ്സുള്ള യുവതികള്‍ക്ക് ഇത്രയും കടുത്ത ശിക്ഷ വിധിച്ചതിനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു.
മലേഷ്യയില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കുമെതിരായ നടപടികള്‍ ഇതിനുമുമ്പും കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഏപ്രിലിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. മലേഷ്യയിലെ ഏറ്റവും യാഥാസ്ഥിതികമായ മേഖലകളിലൊന്നാണിത്. ഇവിടെ, പൊതുസ്ഥലത്ത് കാറിനുള്ളില്‍നിന്ന് ഇരുവരെയും മതപൊലീസ് പിടികൂടുകയായിരുന്നു. ആറ് ചാട്ടവാറടിവീതം നല്‍കാനും 620 പൗണ്ട് പിഴയീടാക്കാനുമായിരുന്നു കോടതി വിധി. ഈ വിധിക്കെതിരേ വലിയതോതിലുള്ള വിമര്‍ശനമാണ് മലേഷ്യയിലുണ്ടായത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കെതിരേ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്നു.
ഇരുവര്‍ക്കുമെതിരേയുള്ള ശിക്ഷ കോലാ തെരങ്കാനു ശരിയത്ത് ഹൈക്കോടതിയാണ് വിധിച്ചത്. വിധി നടപ്പാക്കിയതായും കോടതി അധികൃതര്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു. വലിയ തോതിലുയര്‍ന്ന പ്രതിഷേധം വകവെക്കാതെ ശിക്ഷ നടപ്പാക്കിയതിനെ അതിക്രൂരമെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മലേഷ്യയുടെ അദ്ധ്യക്ഷന്‍ ഗ്വെന്‍ ലീ വിലയിരുത്തിയത്. പരിഷ്‌കൃത ലോകത്ത് ഇത്തരം ശിക്ഷാവിധികള്‍ നടപ്പാക്കുന്നതില്‍നിന്ന് മലേഷ്യ പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. മുമ്പും മതനിയമം ലംഘിച്ചതിന് മലേഷ്യയില്‍ ശരിയത്ത് കോടതി ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്കെതിരേ ഇത്തരമൊരു ശിക്ഷാവിധി ആദ്യമായാണെന്ന് വിലയിരുത്തപ്പെടുന്നു.
from mangalam.com https://ift.tt/2PANQM3
via IFTTT
No comments:
Post a Comment