കോട്ടയം; പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന നേതാവ് കെ.സുരേന്ദ്രന്‍. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയുടെ ലൈംഗീകാരോപണ കേസിനെ സംബന്ധിച്ച പരാതി ഓഗസ്റ്റ് 14ന് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട്് അനങ്ങിയില്ലെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറിക്കുന്നു.
കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാരണം പാര്‍ട്ടിയോടല്ല കാണിക്കേണ്ടത്. ബൃന്ദാ കാരാട്ട് ഈ കേസ്സ് പൊലീസിനായിരുന്നു കൈമാറേണ്ടിയിരുന്നത്. സി. പി. എം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും രാജ്യത്തെ പ്രമുഖ വനിതാ നേതാവെന്ന നിലയിലും നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ആഗസ്ത് 14ന് ഇതുസംബന്ധിച്ച പരാതി തനിക്ക് ലഭിച്ചിട്ടും ബൃന്ദാ കാരാട്ട് അനങ്ങിയില്ല. പാര്‍ട്ടി കോടതിയല്ല സ്ത്രീപീഡനകേസ്സില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്. ആരോപണവിധേയന്‍ ഒരു എം. എല്‍. എയാണ്. പരാതിക്കാരി ഒരു വനിതാ നേതാവും. ഇത്തരം നേതാക്കളാണോ രാജ്യത്തെ സ്ത്രീകളെ ഉദ്ധരിക്കാന്‍ നടക്കുന്നത്? പാര്‍ട്ടി നടപടി നിങ്ങളുടെ ആഭ്യന്തരകാര്യം. അത് നിങ്ങള്‍ എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യ്. തനിക്ക് പരാതി കിട്ടിയിട്ടും എന്തുകൊണ്ട് ആ പരാതി പൊലീസിന് കൈമാറിയില്ലെന്ന് ബൃന്ദാ കാരാട്ടും കേന്ദ്രനേതൃത്വവും വ്യക്തമാക്കണം.
from mangalam.com https://ift.tt/2NfOdOL
via IFTTT
No comments:
Post a Comment