ശശിക്കെതിരായി പരാതി കിട്ടിയെന്ന് യെച്ചൂരി, കിട്ടിയിട്ടില്ലെന്ന് കാരാട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

ശശിക്കെതിരായി പരാതി കിട്ടിയെന്ന് യെച്ചൂരി, കിട്ടിയിട്ടില്ലെന്ന് കാരാട്ട്

ന്യൂഡൽഹി:ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരായ പീഡനപരാതി ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പരാതി സംസ്ഥാന ഘടകത്തിന് കൈമാറിയിട്ടുണ്ടെന്നും തുടർനടപടി സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. പരാതി ലഭിച്ചാൽ അതേക്കുറിച്ച് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. നേതൃത്വത്തിന് തിങ്കളാഴ്ച തന്നെ ഇത് സംബന്ധിച്ച് നിർദേശം നൽകിയിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. അതേ സമയം പി.കെ ശശിക്കെതിരായ പരാതി ലഭിച്ചിട്ടില്ലെന്ന് പിബി അംഗം പ്രകാശ് കാരാട്ട് പ്രതികരിച്ചു. ഇതേ പ്രതികരണമാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനും നടത്തിയത്. പരാതിക്കാരിയായഡിവൈഎഫ്ഐ നേതാവ് സീതാറാം യെച്ചൂരിക്ക് ഇമെയിൽ മുഖേനെയാണ് പരാതി അയച്ചുകൊടുത്തത്. ഇതോടൊപ്പം എംഎൽഎയുടെ അശ്ലീലചുവയുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പുമുണ്ടെന്നാണ് സൂചന.


from mathrubhumi.latestnews.rssfeed https://ift.tt/2NjqbTe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages