'കന്യാസ്ത്രീ ശല്യക്കാരി, പരാതി വ്യാജം':ബിഷപ്പ് ഫ്രാങ്കോയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

'കന്യാസ്ത്രീ ശല്യക്കാരി, പരാതി വ്യാജം':ബിഷപ്പ് ഫ്രാങ്കോയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയെ സമീപിക്കും.മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾമാതൃഭൂമി ന്യൂസിന് ലഭിച്ചു. ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് വ്യക്തിവിരോധമാണെന്ന് ഫ്രാങ്കോയുടെ ജാമ്യാപേക്ഷയിൽപറയുന്നു. ഇവർ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും പലതവണ താൻ ശാസിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കൽ പറയുന്നു. തനിക്കെതിരായ പീഡന പരാതി കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിക്കുന്നു. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ ഹൈക്കോടതിയെ സമീപിക്കുന്നത്. ചൊവ്വാഴ്ചതന്നെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. പീഡന പരാതിയിൽ അറസ്റ്റ് ഒഴിവാക്കണമെന്നും ഫ്രാങ്കോ ആവശ്യപ്പെടും. ഏത് ഘട്ടത്തിൽ വേണമെങ്കിലും അന്വേഷണവുമായി സഹകരിക്കാമെന്നാണ് ജാമ്യാപേക്ഷയിൽ അദ്ദേഹം ചൂണ്ടിക്കാട്ടുക. മാത്രമല്ല മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിനൊപ്പം കന്യാസ്ത്രീക്കെതിരായ പരാതിയും കോടതിയിൽ ഹാജരാക്കുമെന്നും വിവരങ്ങളുണ്ട്. ആദ്യമൊഴിയിൽ പീഡനത്തിനെക്കുറിച്ച് പറയുന്നില്ലെന്നും ഫ്രാങ്കോയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കാര്യവും കോടതിയെ അറിയിക്കും. ബുധനാഴ്ച രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. അതിനു മുമ്പ് ഹർജിയിൽ തീരുമാനമുണ്ടാകണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. മുൻകൂർ ജാമ്യം തേടാതെ ചോദ്യം ചെയ്യലിന് ഹാജരാകുന്നത് അപകടമാണെന്ന നിയമോപദേശം ബിഷപ്പിന് ലഭിച്ചുവെന്നാണ് വിവരം. Content Highlights:Nun Rape Case, Bishop Franco,Anticipatorybail, high court


from mathrubhumi.latestnews.rssfeed https://ift.tt/2PH5Fcz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages