മുംബൈ: ജിയോയുമായി മത്സരിക്കാൻ എയർടെൽ 97 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചു. പ്ലാൻ പ്രകാരം 350 മിനുട്ട് ലോക്കൽ, എസ്ടിഡി കോളുകൾ വിളിക്കാം. 1.5 ജി.ബി ഡാറ്റയും സൗജന്യമായി ഉപയോഗിക്കാം. 200 എസ്എംഎസും സൗജന്യമാണ്. 28 ദിവസമാണ് പ്ലാനിന്റെ കാലാവധി. എയർടെലിന്റെ വെബ്സൈറ്റോ മൈ എയർടെൽ ആപ്പോ വഴി പ്ലാനിൽ ചേരാം. ഇതിനുമുമ്പ് 35 രൂപയിലാരംഭിക്കുന്ന മുന്ന് കോമ്പോ റീച്ചാർജ് പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിരുന്നു. പഞ്ചാബ്, തമിഴ്നാട്, യുപി എന്നിവിടങ്ങളിലാണ് പദ്ധതി നിലവിൽ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും മറ്റിടങ്ങളിലും പദ്ധതി പ്രാബല്യത്തിലാക്കിയിട്ടുണ്ടെന്ന് എയർടെൽ അറിയിച്ചു. 95 രൂപയുടെ പ്ലാനിൽ 500 എംബി 4ജി ഡാറ്റ സൗജന്യമായി ലഭിക്കും. എസ്ടിഡി, ലോക്കൽ, റോമിങ് എന്നിവ സൗജന്യമാണ്. 28 ദിവസമാണ് കാലാവധി.
from mathrubhumi.latestnews.rssfeed https://ift.tt/2NjFw74
via
IFTTT
No comments:
Post a Comment