പി കെ ശശിക്കെതിരായ ആരോപണം: യുവതി പരാതി തന്നാൽ കേസെടുക്കാമെന്ന് വനിതാ കമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

പി കെ ശശിക്കെതിരായ ആരോപണം: യുവതി പരാതി തന്നാൽ കേസെടുക്കാമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പി കെ ശശി എംഎൽഎയ്ക്കെതിരായ പീഡനപരാതിയിൽ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. പി കെ ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ല. പരാതി നൽകിയാൽ കമ്മീഷൻ അന്വേഷിക്കും. പാർട്ടിക്ക് കിട്ടിയ പരാതി പോലീസിന് കൈമാറണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എം സി ജോസഫൈൻ പറഞ്ഞു. പാർട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ല. പാർട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കിൽ പോലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പരാതികൾ കൈകാര്യം ചെയ്യാൻ പാർട്ടിക്ക്സംവിധാനമുണ്ടെന്നും അത്തരം സന്ദർഭങ്ങളിൽ പാർട്ടി കൈകാര്യം ചെയ്യുന്ന രീതികളനുസരിച്ച് അവർ അത് കൈകാര്യം ചെയ്യുമെന്നും ജോസഫൈൻ പറഞ്ഞു. ഇരയായ യുവതിപൊതുജനങ്ങളുടെ മുന്നിൽ വന്ന് പറയുകയോ പൊതു ഇടങ്ങളിൽ പരാതി ഉന്നയിക്കുകയോ ചെയ്താൽ മാത്രമെ വനിതാ കമ്മീഷന് കേസെടുക്കാൻ സാധിക്കു. ഈ യുവതിക്ക് പോലീസിൽ പരാതി കൊടുക്കാമായിരുന്നിട്ടും അവർ കൊടുത്തിട്ടില്ലെന്നും ജോസഫൈൻ ചൂണ്ടിക്കാട്ടി.


from mathrubhumi.latestnews.rssfeed https://ift.tt/2MMx9kb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages