മുംബൈ: പനവേലിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് പാമ്പു കടിയേറ്റു. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. കോടതിയിൽചേംബറിലിരിക്കുമ്പോളാണ്മജിസ്ട്രേറ്റ് സി.പി.കാഷിദിന് പാമ്പു കടിയേറ്റത്.വിഷമില്ലാത്ത ഇനത്തിൽ പെട്ട പാമ്പാണ് മജിസ്ട്രേറ്റിനെ കടിച്ചത്. ഇടതുകൈയിൽ കടിയേറ്റ ഇദ്ദേഹം പനവേൽ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് പോയി. വൈകിട്ടോടെ അദ്ദേഹം ആശുപത്രി വിട്ടു. പാമ്പു പിടിത്തക്കാരനെ വരുത്തി പിടികൂടിയ ശേഷം പാമ്പിനെ കാട്ടിലേക്ക് തുറന്നുവിട്ടു. കോടതി-2 ലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പഴക്കമുള്ള കെട്ടിടത്തിലാണ് കോടതി പ്രവർത്തിക്കുന്നത്. കോടതിസമുച്ചയത്തിന്റെ ഒരു ഭാഗം അശോക്ബാഗിലെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കോടതിക്കെട്ടിടത്തിന്റെ പിൻഭാഗം ആളൊഴിഞ്ഞ പ്രദേശമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2PBtJO8
via
IFTTT
No comments:
Post a Comment