ഹൈദരാബാദ്: രാജ്യത്ത് ഇന്ധനവില റെഡോര്‍ഡ് വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഇതോടെ ഇന്ധനവില വീണ്ടും ഒരു രാഷ്ട്രീയ ആയുദ്ധമാക്കിയിരിക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍. എന്‍ഡിഎ സര്‍ക്കാരില്‍ നിന്നും പുറത്തുപോയ തെലുങ്കുദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് ഇപ്പോള്‍ ഇന്ധനവിലവര്‍ദ്ധനവില്‍ വന്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്.
ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം കുറഞ്ഞുവരികയാണ്. അത് 100 രൂപയില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. അതുപോലെ തന്നെ പെട്രോള്‍ വിലയും ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. പെട്രോള്‍ വിലയും വൈകാതെ 100 രൂപയില്‍ എത്തിയേക്കാം. പെട്രോളും രൂപയും സെഞ്ച്വറിയും അടിക്കും. അപ്പോള്‍ ഒരു ഡോളര്‍ കൊടുത്ത് ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാമെന്നും നായിഡു പരിഹസിച്ചു. സാമ്പത്തീകരംഗം തകര്‍ച്ച നേരിടുകയാണെന്നും രാജ്യത്ത് സാമ്പത്തീക അച്ചടക്കമില്ലെന്നും നായിഡു ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനം എന്തു നേട്ടമാണ് ഉണ്ടാക്കിയതെന്ന് നായിഡു ചോദിച്ചു. എന്‍ഡിഎ സഖ്യകക്ഷിയായിരുന്നപ്പോള്‍ നോട്ടു നിരോധനത്തെ പ്രകീര്‍ത്തിച്ച നായിഡുവാണിപ്പോള്‍ കാലുമാറിയിരുന്നത്. ഡിജിറ്റല്‍ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്ന കമ്മിറ്റിയുടെ കണ്‍വീനറും നായിഡുവായിരുന്നു.
from mangalam.com https://ift.tt/2oDe9G0
via IFTTT
No comments:
Post a Comment