ന്യൂഡല്‍ഹി : സൈനീകരും അവരുടെ കുടുംബാംഗങ്ങളും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് കരസേനാ മേധാവി ബിബിന്‍ റാവത്ത്. സാമൂഹിക മാധ്യമങ്ങളുടെ ശക്തിയും ആധുനിക യുദ്ധമുറയില്‍ അതു വഹിക്കുന്ന പങ്കും അവഗണിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈനീകര്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് ഉപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പട്ടാളക്കാരനും അയാളുടെ കുടുംബവും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് തടയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോഗം തടയാനാകില്ലെന്നും ഒരു തരത്തില്‍ നോക്കിയാല്‍ അത് നല്ലതാണെന്നും എന്നാല്‍, അതിലൂടെയുള്ള പ്രവര്‍ത്തനം അച്ചടക്കത്തോടെ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ സൈനീകര്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. അത് തുടരുക തന്നെ ചെയ്യും. ആധുനിക യുദ്ധരംഗത്ത് സാമൂഹിക മാധ്യമങ്ങളെന്ന പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കും സാധിക്കണമെന്നും അതുകൊണ്ട് മന:ശാസ്ത്രപരമായ പോരാട്ടത്തിന് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2Nl3HRP
via IFTTT
No comments:
Post a Comment