ചെങ്ങന്നൂർ:ക്രിസ്ത്യൻ കോളേജിലെ ദുരിതാശ്വാസ ക്യാമ്പിൽ വച്ചാണ് മണി കൃഷ്ണൻ ഉമ്മൻചാണ്ടിയെ കാണുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം. ഓഗസ്റ്റ് 26-ന് നിശ്ചയിച്ച മകളുടെ വിവാഹം മുടങ്ങിയ വേദനയിലായിരുന്നു അവർ. ഭർത്താവ് തിരുവൻവണ്ടൂർ വഞ്ഞിപ്പുഴേത്ത് കോളനിയിൽ കൃഷ്ണൻ രണ്ടുവർഷം മുൻപേ മരണമടഞ്ഞിരുന്നു. അച്ഛന്റെയും അമ്മയുടെയും കടമ ഒന്നിച്ച് നിർവഹിക്കാനിരിക്കേയാണ് പ്രളയം പ്രതീക്ഷകൾ തകിടംമറിച്ചത്. മകളുടെ വിവാഹത്തിനായി മണി സ്വരുക്കൂട്ടിയതെല്ലാം പ്രളയമെടുത്തു. വീട്ടുസാധനങ്ങളെല്ലാം ഒഴുകിപ്പോയി. മണി കൃഷ്ണന്റെ ദുരിതമറിഞ്ഞ ഉമ്മൻചാണ്ടി വിവാഹം നടത്തിക്കൊടുക്കാമെന്നേറ്റു. വൈകാതെ, മണിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കല്യാണച്ചെലവിനുള്ള പണം അയച്ചുകൊടുത്തു. ഞായറാഴ്ച വനവാതുക്കര ക്ഷേത്രത്തിൽ ഒരു കുറവുമില്ലാതെ ആലപ്പുഴ സ്വദേശി ആകാശുമായുള്ള വിവാഹം നടന്നു. ഞായറാഴ്ച വൈകീട്ട് വീട്ടിലെത്തി ഉമ്മൻചാണ്ടി വധുവിനെ ആശീർവദിക്കുകയും ചെയ്തു. പ്രാദേശിക കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. content highlighys:Oommen Chandy sends money to conduct marriage of flood victim
from mathrubhumi.latestnews.rssfeed https://ift.tt/2NIIyhi
via
IFTTT
No comments:
Post a Comment