കർണാടക മന്ത്രി ശിവകുമാറിനെ അറസ്റ്റുചെയ്യുമെന്ന് അഭ്യൂഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

കർണാടക മന്ത്രി ശിവകുമാറിനെ അറസ്റ്റുചെയ്യുമെന്ന് അഭ്യൂഹം

ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ അറസ്റ്റുചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായി. ഡൽഹിയിലെ വീട്ടിൽനിന്ന് കണക്കിൽപ്പെടാത്ത എട്ട് കോടി രൂപ കണ്ടെടുത്ത സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബെംഗളൂരുവിലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ്സെടുത്തിരുന്നു. കർണാടകത്തിലെ സഖ്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കമെന്ന് കോൺഗ്രസും ജനതാദൾ എസ്സും ആരോപിച്ചു. രാഷ്ട്രീയലക്ഷ്യത്തോടെ ശിവകുമാറിനെ കേന്ദ്ര സർക്കാർ ലക്ഷ്യംവെച്ചിരിക്കുകയാണെന്ന് സഹോദരനും എം. പി.യുമായ ഡി.കെ. സുരേഷ് ആരോപിച്ചു. സഖ്യസർക്കാർ രൂപവത്കരണത്തിൽ ശിവകുമാറാണ് നിർണായക പങ്ക് വഹിച്ചത്. ഇതാണ് കേസിൽ കുടുക്കാൻ ശ്രമിക്കുന്നതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു. ശിവകുമാറിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ ആദായനികുതി വകുപ്പിന് നൽകിയ കത്തും സുരേഷ് മാധ്യമങ്ങൾക്ക് നൽകി. ഡി.കെ. ശിവകുമാറും സഹോദരൻ ഡി.കെ. സുരേഷും അഴിമതിയും ക്രമക്കേടും നടത്തിയതിന് തെളിവുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആദായനികുതി സെൻട്രൽ ബോർഡ് ചെയർമാന് നൽകിയ കത്താണ് പ്രസിദ്ധപ്പെടുത്തിയത്. ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ നികുതി വെട്ടിപ്പ് നടത്തിയതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും സുരേഷ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽകണ്ട് ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി.യുടെ നീക്കത്തിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കമെന്ന് മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവുവും ആരോപിച്ചു. എന്നാൽ ശിവകുമാറിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് കത്തെഴുതിയെന്ന ആരോപണം ബി.എസ്. യെദ്യൂരപ്പ നിഷേധിച്ചു. ആദായനികുതി റെയ്ഡിനെത്തുടർന്നുള്ള ശിവകുമാറിന്റെ ആശങ്കയാണ് ആരോപണത്തിന് കാരണമെന്നും പുറത്തുവിട്ട കത്ത് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറിന്റെയും സഹോദരന്റെയും അനുയായികളുടെയും ബെംഗളൂരുവിലെ വീടുകളിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ആദായനികുതി വകുപ്പും ശിവകുമാറിന്റെ പേരിൽ കേസ്സെടുത്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2oUsrSJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages