ശ്രീനഗർ: തെക്കൻ കശ്മീരിലെ ഷോപ്പിയാനിൽനിന്ന് മൂന്നു പോലീസുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സ്പെഷൽ പോലീസ് ഓഫീസർമാരായ ഫിർദൗസ് അഹമ്മദ് കുച്ചേ, കുൽവന്ത് സിങ്, കോൺസ്റ്റബിൾ നിസാർ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ വങ്ഗാം മേഖലയിൽനിന്ന് കണ്ടെടുത്തു. കാപ്രെൻ, ഹീപോറ ഗ്രാമങ്ങളിൽനിന്നാണ് ഈ മൂന്നു പോലീസുകാരെയും നിസാറിന്റെ സഹോദരൻ ഫയാസ് അഹമ്മദ് ഭട്ടിനെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇതിൽ നിസാർ രക്ഷപ്പെട്ടുവെങ്കിലും മൂന്നു പോലീസുകാരും കൊല്ലപ്പെടുകയായിരുന്നു. Jammu & Kashmir: Three policemen who were kidnapped by terrorists in south Kashmirs Shopian, found dead. pic.twitter.com/OV9xwHrDBn — ANI (@ANI) September 21, 2018 നാലുദിവസത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹിസ്ബുൾ മുജിഹിദ്ദീൻ ഭീകരർ സംസ്ഥാനത്തെ സുരക്ഷാ സേനാ ജീവനക്കാരോടും സർക്കാർ ഉദ്യോഗസ്ഥരോടും കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. രണ്ടുമിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലൂടെയായിരുന്നു ഭീഷണി. അതിനാൽ തന്നെ പോലീസുകാരുടെ കൊലപാതകത്തിനു പിന്നിൽ ഇവരായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. content highlights:three policemen abducted and killed by terrorists in kashmir
from mathrubhumi.latestnews.rssfeed https://ift.tt/2NtLJxi
via
IFTTT
No comments:
Post a Comment