കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. വാകത്താനം സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാവിലെ 9.50 ഓടെ കുറവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴിയെടുത്തത്. 10-20 മിനുട്ടോളം മാത്രമാണ് മൊഴിയെടുക്കൽ നീണ്ടുനിന്നത്. ചോദ്യം ചെയ്യലിനിടെബിഷപ്പ് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച്വ്യക്തത ആവശ്യമാണെന്ന് വ്യാഴാഴ്ച പോലീസ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. content highlights:statement of nun taken
from mathrubhumi.latestnews.rssfeed https://ift.tt/2NvOuOr
via
IFTTT
No comments:
Post a Comment