ലാഹോര്‍: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കാന്‍ ലണ്ടനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് തിരിക്കുന്നതിന് മുമ്പായി അബോധാവസ്ഥയില്‍ ആസുപത്രിയില്‍ കഴിഞ്ഞിരുന്ന ഭാര്യ ഖുല്‍സൂമിനോട് യാത്രചോദിക്കുന്ന മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീഡിയോ വൈറലാകുന്നു. ഖുല്‍സൂം ഇന്നലെയാണ് അന്തരിച്ചത്. അര്‍ബുദം ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ ഭാര്യ ആശുപത്രിയില്‍ കിടക്കവെയാണ് നവാസ് ഷെരീഫിന് പാകാസ്താനിലേക്ക് പോകേണ്ടി വന്നത്.
ദൈവം നിനക്ക് ശക്തി തരട്ടെ, കണ്ണ് തുറക്കൂ ഖുല്‍സൂം ... എന്നായിരുന്നു അദ്ദേഹം ഭാര്യയോട് സംസാരിച്ചത്. ഉറുദുവില്‍ അദ്ദേഹം സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ജൂലൈ 12ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വെച്ച് ചിത്രീകരിച്ച വീഡിയോയാണിത്.
Unseen video of Nawaz engaging with Kulsoom before returning to Pakistan pic.twitter.com/WsGwnNgjIx— Syed Talat Hussain (@TalatHussain12) September 11, 2018
കുറച്ച് സെക്കന്റുകള്‍ ഖുല്‍സൂം തന്നെ കണ്ണ് തുറന്ന് നോക്കിയെന്ന് നവാസ് ഷെരീഫ് പിന്നീട് പറഞ്ഞിരുന്നു. ആ അവസ്ഥയില്‍ ഖുല്‍സൂമിനെ വിട്ട് പോകേണ്ടി വന്നതില്‍ അതിയായ ദു:ഖമുണ്ടെന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. ഖുല്‍സൂമിനെ ദൈവത്തെ ഏല്‍പ്പിച്ചാണ് പോകുന്നത് ദൈവം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നവാസ് ഷെരീഫ്, മകള്‍ മറിയം, മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദാര്‍ എന്നിവര്‍ ഇപ്പോള്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ്. ഭാര്യയുടെ അന്തിമചടങ്ങുകളില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിന് സാധിക്കുമോ എന്ന് വ്യക്തമല്ല.
from mangalam.com https://ift.tt/2CTIyd4
via IFTTT
No comments:
Post a Comment