ആലപ്പുഴ: സംസ്ഥാനത്ത് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയിലെ നൂറനാടിന് കുടശനാട് മേഖലയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. വലിയ ശബ്ദവും കേട്ടുവെന്നും നാട്ടുകാര്‍ പറയുന്നു. വീടുകളുടെ ഭിത്തിയില്‍ വിള്ളലുകളും ഉണ്ടായിട്ടുണ്ട്. ഇതോടെ ആളുകള്‍ വീടൊഴിയണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, രാവിലെ 10.20ന് ആസ്സാം മേഖലയില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 5.3രേഖപ്പെടുത്തി. ബംഗ്ലാദേശ്, ഇന്ത്യ, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലും ഇതനുഭവപ്പെട്ടു. ഇന്ത്യയില്‍ അസം, പശ്ചിമ ബംഗാള്‍, ഹരിയാന, ദില്ലി, ബിഹാര്‍, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്.
കാര്യമായ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലയിടത്തും പരിഭ്രാന്തരായ ആളുകള്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ നിന്നു. ഇനിയും ചലനമുണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകളും പരന്നിട്ടുണ്ട്. എന്നാല്‍, ആശങ്കപ്പെടാനില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
from mangalam.com https://ift.tt/2Nz9C5Q
via IFTTT
No comments:
Post a Comment