''കാമുകന്‍ ലിവിയോയുമൊത്തായിരുന്നു ഇന്ത്യയില്‍ വന്നത്. പട്ടാപ്പകല്‍ പെരുവഴിയില്‍ അവന്‍ അടുത്തുള്ളപ്പോള്‍ പോലും ആളുകള്‍ എന്നെ കയറിപ്പിടിക്കുന്നുണ്ടായിരുന്നു.'' വിദേശികളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തില്‍ ' അതിഥിദേവോ ഭവ' എന്ന് നിരന്തരം പ്രചരണം നടത്താറുള്ള ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ തലസ്ഥാനത്ത് നേരിട്ട ലൈംഗികപീഡനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ച് അമേരിക്കന്‍ യുവതിയുടെ വാക്കുകളാണ് ഇത്.
രണ്ടു ദിവസം താന്‍ ഇന്ത്യയുടെ തലസ്ഥാന നഗരത്തില നരകം അനുഭവിച്ചെന്നും ലൈംഗികചുവയോടെയുള്ള അനേകം പീഡനങ്ങളാണ് പലയിടത്തും സഹിക്കേണ്ടി വന്നതെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അമേരിക്കന്‍ യുവതിയായ ജോര്‍ദ്ദാന്‍ ടെയ്‌ലറാണ് പറഞ്ഞിരിക്കുന്നത്. 'എനിക്ക് നീയുമായി ലൈംഗികവേഴ്ച നടത്തണമെന്ന് പോലും തന്നോട് ആള്‍ക്കാര്‍ പരസ്യമായി പറഞ്ഞെന്നാണ് യുവതിയുടെ ആരോപണം. താമസിച്ചിരുന്ന ഹോട്ടലിലെ ഞരമ്പു രോഗികള്‍ രണ്ടു ദിവസം പുറത്തിറങ്ങാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ലത്രേ.
അടുത്തിടെയായിരുന്നു ജോര്‍ദ്ദാന്‍ കാമുകനായ ലിവിയോയുമൊത്ത് ഇന്ത്യയില്‍ എത്തിയത്. ലിവിയോ ഉണ്ടായിരുന്നപ്പോള്‍ പോലും ഇന്ത്യന്‍ നഗരത്തില്‍ ലൈംഗികാക്രമണം നേരിടേണ്ടി വന്ന തനിക്ക് ലിവിയോ പോയിക്കഴിഞ്ഞ് തനിച്ചായപ്പോള്‍ അതിന്റെ അവസ്ഥ കൂടിയെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു. ഓയോ റൂംസ് വഴി ബുക്ക് ചെയ്ത ഹോട്ടല്‍മുറിയിലായിരുന്നു ഏറ്റവും മോശം അനുഭവം.
പഹര്‍ഗഞ്ജിലെ മെയിന്‍ ബസാര്‍ റോഡിലുള്ള ഓയോ ഹോട്ടലിലാണ് താമസിച്ചത്. ലിവിയോ യാത്ര മതിയാക്കി തിരിച്ചു പോയതോടെയാണ് ആക്രമണം കൂടി. ബാഗുകളുമായി ലിവിയോ എയര്‍പോര്‍ട്ടിലേക്ക് പോകുന്നത് ശ്രദ്ധിച്ച ഹോട്ടല്‍ ജീവനക്കാര്‍ അതിന് ശേഷം തിരികെ വന്നപ്പോള്‍ മുകളിലുള്ള തന്റെ മുറിയിലേക്ക് പിന്തുടര്‍ന്ന് കയറി വരികയും ലൈംഗികതയെ അനുസ്മരിപ്പിക്കുന്ന തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. സദാസമയവും ആള്‍ക്കാര്‍ മുറിയുടെ വാതിലില്‍ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ഏതു സമയത്തും ആള്‍ക്കാര്‍ നടക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ഡോറിനടിയിലെ വിടവിലൂടെ പുറത്ത് ആളുകള്‍ കൂടുന്നത് കാണാമായിരുന്നു. ബലാത്സംഗത്തിന് ഇരയാകുമെന്ന് ഭയന്നു.
തുറക്കാതെ അകത്തു നിന്നും പൂട്ടിയിരുന്ന വാതില്‍ ഒരാള്‍ കനമുള്ള സാധനം ഉപയോഗിച്ച് അടിച്ചു തകര്‍ക്കാന്‍ പോലും ശ്രമിച്ചു. എസി പുറത്തുനിന്നും ഓഫ് ചെയ്ത ശേഷം അത് കേടായെന്നും പറഞ്ഞു. പിന്നീട് വൈഫൈയും ഓഫാക്കി. രണ്ടും നന്നാക്കാന്‍ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലൂം ഭയത്താല്‍ രണ്ടു ദിവസം പുറത്തിറങ്ങാതെ കഴിച്ചു കൂട്ടി. ഭക്ഷണമോ വെള്ളമോ കൂടാതെയാണ് മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞതെന്നും ഇവര്‍ പറയുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്നും ഓയോ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും പറയുന്നു.
from mangalam.com https://ift.tt/2CTIfyW
via IFTTT
No comments:
Post a Comment