കൊച്ചി: ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കെനിതിരായ പിഡന പരാതിയില്‍ കന്യസ്ത്രീകള്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. എറണാകുളം വഞ്ചിസ്‌ക്വയറില്‍ സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമരം അഞ്ചാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കലേയ്ക്ക് സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ഇതിനിടെ ഫ്രാങ്കോയെ നിരപരാധിയായി കാണണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി സഹായ മെത്രാന്‍ തോമസ് തറയില്‍ പരസ്യമായി രംഗത്തു വന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മെത്രാന്റെ ആഹ്വാനം.
'കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതനെ നിരപരാധിയെന്ന് കരുതണം എന്നാണ് ഇതുവരെ പഠിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം മനസിലായി: കുറ്റാരോപിതന്‍ ഒരു വൈദികനോ കത്തോലിക്ക മെത്രാനോ ആണെങ്കില്‍ നിരപരാധിയെന്ന് തെളിയിക്കുന്നതുവരെ അയാള്‍ കുറ്റവാളിയെന്ന് കണക്കാക്കപ്പെടും!!! ഇത് കാലത്തിന്റെ മാറ്റമാണോ അതോ നീതിബോധത്തിന്റെ പരിണാമമാണോയെന്നു എനിക്ക് നിശ്ചയം ഇല്ല....
പലരും സഭയുടെ മൗനത്തെക്കുറിച്ചു എന്നോട് ചോദിച്ചു. എനിക്കൊരുത്തരം മാത്രമേ ഉള്ളു...സത്യം അറിയാതെ നിലപാടെടുക്കാന്‍ സഭക്ക് സാധിക്കില്ല. അന്വേഷണവും വിചാരണയും കഴിയാതെ കുറ്റവാളിയെ പ്രഖ്യാപിക്കാന്‍ കഴിയുമെന്നതും കേരളം മോഡലിന്റെ പുതിയ സംഭാവനയായി കാണാവുന്നതാണ്.' എന്നാണ് ബിഷപ്പിന്റെ കുറിപ്പ്. ബിഷപ്പിന്റെ നിലപാടിനെതിരെ വിശ്വാസികളുള്‍പ്പെടെ രംഗത്തു വന്നിട്ടുണ്ട്.
ബിഷപ്പിനെതിരെ പരസ്യ നിലപാടെടുക്കുന്നതില്‍ നിന്ന് സിഎംസി സഭയും തങ്ങളുടെ കന്യാസ്ത്രീകളെ വിലക്കിയിരുന്നു. സമരത്തോട് യാതൊരു വിധത്തിലും സഹകരിക്കരുതെന്ന് കാണിച്ച് സിഎംസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സിബി സഭയിലെ കന്യാസ്ത്രികള്‍ക്കയച്ച സര്‍ക്കുലറില്‍ പറയുന്നു. സമരത്തിന് പിന്തുണയേറുന്ന സാഹചര്യത്തിലാണ് സിഎംസിയുടെ ഈ നിലപാട്.
'ജലന്തര്‍ രൂപതയുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നതായി അറിയുന്നുണ്ടല്ലോ. ഈ പ്രശ്‌നങ്ങള്‍ നമ്മുടെ ശക്തമായ പ്രാര്‍ത്ഥനയുടെ വിഷയമാകട്ടെ. ഇതിനായി നമ്മുടെ സിഎംസി സിസ്‌റ്റേഴ്‌സിനെ സ്വാധീനം ചെലുത്തുന്ന ആരുമായും നമ്മള്‍ സഹകരിക്കുന്നില്ല. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരണങ്ങള്‍ ധര്‍ണകള്‍, വാട്‌സ് ആപ്പ് മെസേജുകള്‍, പ്രസ് €ബ് മീറ്റിങ് മറ്റു മീഡിയ പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഒന്നും തന്നെ നമ്മുടെ സിഎംസി സിസ്‌റ്റേഴസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും പരിപൂര്‍ണ്ണ സഹകരണം ഞാന്‍ ആഗ്രഹിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.' എന്നാണ് മൗണ്ട് കാര്‍മ്മല്‍ ജനറലേറ്റില്‍ നിന്നുള്ള വിലക്ക്.
from mangalam.com https://ift.tt/2NzYZPZ
via IFTTT
No comments:
Post a Comment