സമരം ദേശീയശ്രദ്ധയിലേക്ക്; ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലും സമരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

സമരം ദേശീയശ്രദ്ധയിലേക്ക്; ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിലും സമരം

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവർ സിസ്‌റ്റേഴ്‌സ് കർമസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരം ദേശീയശ്രദ്ധയിൽ. ആദ്യദിനങ്ങളിലേതിനെക്കാൾ കൂടുതൽപേർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇപ്പോൾ സമരപ്പന്തലിലേക്ക് എത്തുന്നുണ്ട്.ചൊവ്വാഴ്ച രാവിലെ തന്നെ ഹൈക്കോടതിക്ക് സമീപത്തെ വഞ്ചിസ്ക്വയറിൽ സമരത്തിന് ഐക്യദാർഢ്യവുമായി പൊതുജനങ്ങളും വിവിധ സംഘടനാ നേതാക്കളും എത്തി. പത്തോളം ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യവും സമരത്തിന്റെ നാലാം ദിവസത്തെ ശ്രദ്ധേയമാക്കി.സമരകേന്ദ്രത്തിലേക്ക് എ.ഐ.വൈ.എഫ്., എസ്.യു.സി.ഐ., മഹിളാ മോർച്ച, നാഷണൽ വിമൻസ് ഫ്രണ്ട് എന്നീ സംഘടനകളാണ് എത്തിയത്. വിവിധ വനിതാ സംഘടനകളുടെയും കോളേജ് വിദ്യാർഥിനികളുടെയും പങ്കാളിത്തവുമുണ്ടായിരുന്നു. കുറവിലങ്ങാട് മഠത്തിൽനിന്ന് ഉച്ചയ്ക്ക് 12.30-ഓടെ സമരപ്പന്തലിലെത്തിയ നാലു കന്യാസ്ത്രീകളെയും മുദ്രാവാക്യം വിളികളോടെ സമരവേദിയിലേക്ക് സ്വാഗതം ചെയ്തു. കന്യാസ്ത്രീകളായ അനുപമ, ജോസഫൈൻ, ആൽഫി, ലീന റോസ് എന്നിവരാണ് ചൊവ്വാഴ്ച സമരവേദിയിലെത്തിയത്. സേവ് അവർ സിസ്റ്റേഴ്‌സ് ആക്‌ഷൻ കൗൺസിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽ ബുധനാഴ്ച സെക്രട്ടേറിയറ്റ് പടിക്കലിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10-ന് വി.എം. സുധീരൻ, പന്ന്യൻ രവീന്ദ്രൻ, ജോയന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രതിനിധികൾ, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Ohn8b2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages