ഇന്ധന വിലവര്‍ധനയ്ക്ക് കാരണം അമേരിക്കന്‍ നയങ്ങള്‍ - പെട്രോളിയം മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

ഇന്ധന വിലവര്‍ധനയ്ക്ക് കാരണം അമേരിക്കന്‍ നയങ്ങള്‍ - പെട്രോളിയം മന്ത്രി

ഭുവനേശ്വർ: ഇന്ധനവില കുതിച്ചുയരുന്നത് അമേരിക്കയുടെ ഒറ്റതിരഞ്ഞ നയങ്ങൾ മൂലമാണെന്ന വാദവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. അമേരിക്കയുടെ നയങ്ങളെ തുടർന്ന് ഇന്ത്യടക്കമുള്ള രാജ്യങ്ങളുടെ കറൻസിയുടെ മൂല്യം ഇടിഞ്ഞു. ഇതേത്തുടർന്നാണ് പെട്രോൾ വില അസാധാരണമാം വിധം ഉയർന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പെട്രോളിനും ഡീസലിനും തുടർച്ചയായി വില വർധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഡോളറുമായുള്ള വ്യത്യാസത്തിൽ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ച്ചയിലാണ്. ഡൽഹിയും മുംബൈയും അടക്കമുള്ള രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ വില സർവ്വകാല റെക്കോർഡിലെത്തി നിൽക്കുകയാണ്. മുംബൈയിൽ പെട്രോളിന് 86.09 രൂപയും ഡീസലിന് 74.76 രൂപയുമാണ് ശനിയാഴ്ചത്തെ വില. ഡൽഹിയിൽ പെട്രോളിന് 78.68 ഉം ഡീസലിന് 70.42 രൂപയും.


from mathrubhumi.latestnews.rssfeed https://ift.tt/2wzhFWn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages