വധിക്കാന്‍ ശ്രമിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

വധിക്കാന്‍ ശ്രമിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികപീഡന പരാതി നൽകിയ കന്യാസ്ത്രീയെ വധിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ജലന്ധർ രൂപതയിലെ വൈദികന്റെ സഹോദരനെതിരെ കേസ്.ഫാദർ ലോറൻസ് ചാട്ടുപറമ്പിലിന്റെ സഹോദരൻ തോമസിനെതിരെയാണ് കേസ്. കുറവിലങ്ങാട് മഠത്തിലെ ജീവനക്കാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പരാതി നൽകിയത്. തനിക്കെതിരെ വധശ്രമമുണ്ടായി എന്നു ചൂണ്ടിക്കാണിച്ച് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറവിലങ്ങാട് മഠത്തിലെ ഇതരസംസ്ഥാനക്കാരനായ തൊഴിലാളിയുടെ മൊഴി പോലീസ് എടുത്തിരുന്നു. കന്യാസ്ത്രീയെ നിരീക്ഷിക്കാനും യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുവയ്ക്കാനും ടയറിന്റെ കാറ്റ് അഴിച്ചുവിടണമെന്നും നിർദേശം നൽകിയെന്നായിരുന്നു മഠത്തിലെ ജീവനക്കാരൻ വെളിപ്പെടുത്തിയത്. ഫോൺ റീചാർജ് ചെയ്യാൻ പുറത്തുപോകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കണെമന്നും ജീവനക്കാരന് നിർദേശം നൽകിയിരുന്നതായി പരാതിയിൽ കന്യാസ്ത്രീ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ വധിക്കാൻ ശ്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയതിന് തോമസിനെതിരെ മറ്റൊരു കേസു കൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കന്യാസ്ത്രീയുടെ സഹോദരി കാലടി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. തന്നെയും മകനെയും വധിക്കുമെന്ന് തോമസ് ഭീഷണിപ്പെടുത്തിയെന്നാണ് ഇവർ പരാതിയിൽ പറയുന്നത്. content highlights:case booked on nuns complaint of death threat


from mathrubhumi.latestnews.rssfeed https://ift.tt/2QUzWpA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages